Connect with us

News

അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും

അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍  കടക്കാതെ പോകാവുന്ന റോഡുകള്‍ 

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന്  മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു.
പ്രധാന റോഡുകളിലെ ഗതാഗതം വര്‍ദ്ധിപ്പിക്കുക, റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ക്യു-മൊബിലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബൈ-അബുദാബി റോഡായ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ഖന്‍തൂത്തിലും അബുദാബിയില്‍നിന്നും ശൈഖ് സായിദ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍ വഹാത് അല്‍ കരാമ സ്ട്രീറ്റിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അബുദാബിയിലെ നിലവിലുള്ള ടോള്‍ സംവിധാനത്തില്‍നിന്നും വ്യത്യസ്തമായി പുതിയ രണ്ടുഗേറ്റുകളും ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കുറും പ്രവര്‍ത്തിക്കും. ഓരോ തവണ കടക്കുമ്പോഴും നാല് ദിര്‍ഹം വീ തമാണ് ഈടാക്കുക.
അബുദാബിയിലെ മറ്റു ടോള്‍ഗേറ്റുകളില്‍ നല്‍കുന്ന മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള പൗരന്മാര്‍, വിരമിച്ച പൗരന്മാര്‍ എന്നിവരുള്‍പ്പെടെ യോഗ്യരായ വിഭാഗങ്ങള്‍ക്ക് ഒരു വാഹനത്തി ന് ഇളവ് പുതിയ ഗേറ്റിലും തുടരും.
ഗതാഗത സാന്ദ്രതയും ബദല്‍ റൂട്ടുകളുടെ ലഭ്യതയും പരിഗണിച്ചു വിശദമായ ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് രണ്ട് സ്ഥലങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐടിസി അഭിപ്രായപ്പെട്ടു.
അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പണം നല്‍കാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള ബദല്‍ സംവിധാനത്തെക്കുറിച്ച് അധികൃതര്‍തന്നെ പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ശൈഖ് സായിദ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിലും പുറത്തുകടക്കലിലും വഹാത് അല്‍ കറാമ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന അല്‍ ഖുര്‍ം ടോള്‍ ഗേറ്റ് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവര്‍ക്ക് ബദല്‍ റൂട്ടുകളായി ശൈഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റോ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റോ ഉപയോഗിക്കാം. ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ഖന്ദൂത്തില്‍ സ്ഥിതിചെയ്യുന്ന ഗേറ്റ് ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ട്രീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
നഗര വികാസത്തിനും വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതയ്ക്കും അനുസൃതമായി അബുദാബിയുടെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഗേറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്ന് ഐടിസി വ്യക്തമാക്കി.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍

തമിഴ്‌നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്.

Published

on

തമിഴ്‌നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. വടക്കന്‍, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 132 സീറ്റുകള്‍.

തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിച്ചത്. ഭരണനേട്ട ങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയുമാണ് ഡി.എം.കെ നേതൃതത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടു തേടുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള 23 പാര്‍ട്ടികള്‍ ഈ മുന്നണിയിലാണ്.

അതേസമയം ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവ കുപ്പിന്റെ വീഴ്ചകളും ഉയര്‍ത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉള്‍പ്പെടുന്ന എന്‍.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്ന നടന്‍ വിജയയുടെ നേ തൃതത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. 2011 മുതല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ പോരിനിറങ്ങുന്നത്. ഭരണ നേട്ടവും സാമുഹിക പദ്ധതികളും ഉയര്‍ത്തി മമതാ ബാനര്‍ജിയില്‍ കേന്ദ്രീകരിച്ചാണ് ടി.എം.സി പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

 

Advertisement
Continue Reading

News

ഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

Published

on

ഏപ്രിൽ 22 ലോക ഭൗമദിനം.
ഒരു സാധാരണ തീയതി പോലെ തോന്നുമെങ്കിലും, മനുഷ്യന്റെ മനസ്സിലേക്ക് ഒരു വലിയ ചോദ്യം നിശ്ശബ്ദമായി ഉയർത്തുന്ന ദിനമാണിത്: നമ്മൾ ഈ ഭൂമിയെ സംരക്ഷിക്കുകയാണോ, അല്ലെങ്കിൽ നശിപ്പിക്കുകയാണോ?
ഭൂമി നമ്മുടെ വീട് തന്നെയാണ്. പക്ഷേ, നാം അതിനെ ഒരു വീട് പോലെ പരിഗണിക്കുന്നുണ്ടോ? ഒരു വീട്ടിൽ നമ്മൾ സൂക്ഷ്മമായി ജീവിക്കുന്നു, വൃത്തിയാക്കുന്നു, സംരക്ഷിക്കുന്നു. എന്നാൽ ഭൂമിയുടെ കാര്യത്തിൽ നാം പലപ്പോഴും മറിച്ചാണ് ചെയ്യുന്നത്. നമ്മുടെ സൗകര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുകയും, അതിന്റെ വില നമുക്ക് തന്നെ തിരിച്ചടിയാവുകയും ചെയ്യുന്നു.

ഇന്നത്തെ ലോകത്ത് കാലാവസ്ഥാ മാറ്റം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. ചൂട് കൂടുന്നു, മഴയുടെ സ്വഭാവം മാറുന്നു, പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുന്നു. ഇത് വെറും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന യാഥാർത്ഥ്യങ്ങളാണ്. ഓരോ പ്രളയവും, ഓരോ വരൾച്ചയും, ഓരോ ചൂട് തരംഗവും നമ്മോട് പറയുന്നത് ഒരേ കാര്യമാണ്: ഭൂമി ക്ഷീണിച്ചിരിക്കുകയാണ്.
ഇതിനൊക്കെ പ്രധാന കാരണം മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ്. കാടുകൾ വെട്ടിമാറ്റുന്നു, നദികൾ മലിനമാക്കുന്നു, വായുവിൽ വിഷവാതകങ്ങൾ നിറക്കുന്നു. നമ്മൾ വികസനം എന്ന് വിളിക്കുന്നതിന്റെ പിന്നിൽ പലപ്പോഴും പ്രകൃതിയുടെ നാശമാണ് ഒളിഞ്ഞിരിക്കുന്നത്.

എന്നാൽ, ഭൂമി നമ്മെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ഇന്നും അത് നമ്മെ പോറ്റുന്നു, ജീവൻ നൽകുന്നു, പ്രതീക്ഷ നൽകുന്നു. എന്നാൽ നാം അതിന് തിരിച്ചുനൽകുന്നത് എന്താണ്? ഇതാണ് നമ്മൾ ചിന്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
ഭൂമിയെ സംരക്ഷിക്കാൻ വലിയ പ്രവർത്തികൾ ആവശ്യമില്ല. ചെറിയ മാറ്റങ്ങൾ മതി. ഒരു മരം നട്ടാൽ അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. വെള്ളം പാഴാക്കാതെ ഉപയോഗിക്കുന്നത് ഭൂമിയോടുള്ള ഒരു ബഹുമാനമാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് പ്രകൃതിക്ക് നൽകുന്ന ഒരു ശ്വാസമാണ്.

പലരും ചോദിക്കും: “ഞാൻ ഒറ്റയാൾ ചെയ്താൽ എന്ത് മാറ്റമുണ്ടാകും?” എന്നാൽ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, ഓരോ വലിയ മാറ്റവും ചെറിയൊരു തീരുമാനത്തിൽ നിന്നാണ് ആരംഭിക്കുന്നത് എന്നതാണ്. ഒരു വ്യക്തിയുടെ ബോധവൽക്കരണം, ഒരു കുടുംബത്തിന്റെ മാറ്റം, ഒരു സമൂഹത്തിന്റെ മുന്നേറ്റം ഇവയൊക്കെ ചേർന്നാണ് ലോകം മാറുന്നത്.
ഭൂമിദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്, നാം ഭൂമിയുടെ ഉടമകൾ അല്ല, അതിന്റെ സംരക്ഷകരാണ് എന്ന സത്യമാണ്. നമ്മൾ ഉപയോഗിക്കുന്ന ഓരോ വിഭവവും, ഭാവി തലമുറകളിൽ നിന്ന് കടം വാങ്ങിയതാണ്. അതിനാൽ അത് സംരക്ഷിച്ച് തിരികെ നൽകുന്നത് നമ്മുടെ കടമയാണ്.

Advertisement

മരങ്ങൾ വെട്ടുമ്പോൾ അത് വെറും മരങ്ങൾ മാത്രമല്ല നഷ്ടമാകുന്നത്. ഒരു പക്ഷിയുടെ വീട്, ഒരു മനുഷ്യന്റെ ശ്വാസം, ഒരു കുട്ടിയുടെ നിഴൽ ഇവയെല്ലാം കൂടി നഷ്ടമാകുന്നു. നദികൾ മലിനമാകുമ്പോൾ അത് വെറും വെള്ളമല്ല, ജീവൻ തന്നെയാണ് നശിക്കുന്നത്.ഇന്നത്തെ കാലഘട്ടത്തിൽ വികസനം അനിവാര്യമാണ്. പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടല്ല, പ്രകൃതിയോടൊപ്പം ചേർന്നായിരിക്കണം. സുസ്ഥിരമായ വികസനം ഇനി ഒരു ആശയം മാത്രമല്ല അത് ഒരു ആവശ്യമാണ്.

ഭൂമിദിനം ആഘോഷിക്കുന്നത് ഒരു ദിവസത്തെ ചടങ്ങായി മാത്രം കാണരുത്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഓരോ ദിവസവും ഭൂമിയെ സംരക്ഷിക്കാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ കുട്ടികൾക്ക് പ്രകൃതിയുടെ വില പഠിപ്പിക്കണം. നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തണം.നമ്മൾ ഭൂമിയെ സംരക്ഷിക്കാത്ത പക്ഷം, ഭൂമി നമ്മെ ക്ഷമിക്കില്ല. പ്രകൃതി പ്രതികരിക്കുമ്പോൾ അത് ശക്തമായ രീതിയിലായിരിക്കും പ്രളയങ്ങളായി, വരൾച്ചയായി, ചൂട് തരംഗങ്ങളായി.

എന്നാൽ, പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നു. ഓരോ ചെറിയ ശ്രമവും വലിയ മാറ്റത്തിന് വഴിയൊരുക്കും. ഒരു നല്ല തീരുമാനമെടുത്താൽ, ഒരു നല്ല പ്രവൃത്തി ചെയ്താൽ, അത് മറ്റുള്ളവർക്കും പ്രചോദനമാകും.
ഈ ഏപ്രിൽ 22, നമ്മൾ ഓരോരുത്തരും ഒരു പ്രതിജ്ഞ എടുക്കണം ഭൂമിയെ സ്നേഹിക്കാൻ, സംരക്ഷിക്കാൻ, ഭാവി തലമുറകൾക്ക് കൈമാറാൻ. കാരണം, നമ്മൾ ഭൂമിയെ രക്ഷിക്കുന്നില്ല; ഭൂമി തന്നെയാണ് നമ്മെ രക്ഷിക്കുന്നത്.
ഭൂമിദിനം ഒരു ഓർമ്മപ്പെടുത്തലാണ് നമ്മുടെ ഉത്തരവാദിത്വത്തിന്റെ,
നമ്മുടെ കടമയുടെ, നമ്മുടെ ഭാവിയുടെ.

 

Advertisement
Continue Reading

kerala

അന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം

ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്.

Published

on

തൃശൂര്‍: ഓര്‍ക്കുന്നുണ്ടോ 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം. ഇന്നലെ തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജീവനുകള്‍ കത്തിയമരുമ്പോള്‍ ഓര്‍മ്മകള്‍ 10 വര്‍ഷവും 11 ദിവസവും പിന്നിലേക്ക് പാഞ്ഞു. ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്. ഓരോ ദുരന്തങ്ങ ള്‍ക്കും വഴിയൊരുക്കിയത് ആവര്‍ത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകള്‍. ഇന്നലെ സ്‌ഫോടനം നടന്ന മുണ്ടത്തിക്കോട്ടും വീഴ്ച ആവര്‍ത്തിക്കപ്പെട്ടു. അഗ്‌നിശമന സേനക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പടക്ക നിര്‍മeണം നടത്തിയത്. ദുരന്തസ്ഥലത്തെത്താന്‍ അഗ്‌നിശമനസേനക്ക് സമീപത്തെ മതില്‍ വരെ തകര്‍ക്കേണ്ടി വന്നു.

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30നായിരുന്നു 114 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ദുരന്തം. ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 750 പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാര്‍ എന്നായിരുന്നു കുറ്റപത്രം. വലിയ രീതിയിലുള്ള വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ദുരന്തത്തില്‍ 2.75 കോടിയുടെ പൊതുമുതല്‍ നശിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും നാശമുണ്ടാകുകയും ചെയ്തു.
വലിയ വായില്‍ ചര്‍ച്ചകള്‍ അതിനു മുമ്പും ശേഷവും നടന്നെങ്കിലും ദുരന്തങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചു. അതേ വര്‍ഷം (2016) മരട് കൊട്ടാരം ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ ചേരുവാരം വെടിപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 2013ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് വെടിക്കട്ട് ദുരന്തത്തല്‍ ആറ് ജീവനാണ് പൊലിഞ്ഞത്. 2011ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചും 13 പേര്‍ മരിച്ചിരുന്നു. 2008 ഫെബ്രുവരി 18ന് മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈനാമിട്ട് ആളുകളുടെ ഇടയില്‍ വീണു പൊട്ടി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2006ലെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 1999ല്‍ പാലക്കാട് ആളുരീല്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ എട്ട് പേര്‍ ക്ക് ജീവഹാനി സംഭവിച്ചു. 1998 പാലക്കാട് കുഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില ണ്ടായ പൊട്ടിത്തറിയില്‍ 13 പേരാണ് മരിച്ചത്. 1997ല്‍ തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 1990കൊല്ലം മലനടയില്‍ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്.

 

Continue Reading

Trending