Culture
മുസഫര്‍നഗര്‍ തീവണ്ടി ദുരന്തം; അട്ടിമറിയില്ല
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി.
റെയില്‍വേ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. റയില്‍വേ പറയുന്നതു പ്രകാരം അപകടം നടത്ത സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഇതിലൂടെ വേഗത കുറച്ചാണ് തീവണ്ടികള്‍ കടത്തിവിടേണ്ടിയിരുന്നത്. എന്നാല്‍ അപകടം നടക്കുന്ന വേളയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഉത്കാല്‍ എക്സ്പ്രസ് സഞ്ചരിച്ചു കൊണ്ടിരുന്നത്. ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിടുകയായിരുന്നു. ഇതാണ് വണ്ടി പാളം തെറ്റാനുണ്ടായ സാഹചര്യം- ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി തദ്ദേശവാസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇതേക്കുറിച്ച് ഡ്രൈവര്‍ക്ക് സൂചനകളൊന്നും നല്‍കിയിരുന്നില്ലെന്ന് പ്രദേശത്തെ ഗേറ്റ്മാനും പറയുന്നു. സംഭവത്തില്‍ മുസഫര്‍ നഗര്‍ സ്റ്റേഷനിലെ ഗാങ്മാനും അറ്റകുറ്റപ്പണിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കുമെതിരെ റെയില്‍വേ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് വകുപ്പു മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ട്രാക്ക് പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യാത്രക്കാരുടെ മരണത്തില്‍നിന്ന് സര്‍ക്കാറിന് കൈ കഴുകി രക്ഷപ്പെടാനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ 27 പ്രധാനപ്പെട്ട റെയില്‍ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 259 യാത്രക്കാര്‍ മരിച്ചു. 899 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായി ബജറ്റില്‍ കൂടുതല്‍ വിഹിതം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അല്ലാതെ ബുള്ളറ്റ് ട്രയിന്‍ ഓടിക്കുകയല്ല എന്നും അദ്ദേഹം പരിഹസിച്ചു.
ശനിയാഴ്ച വൈകിട്ട് 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടിരുന്നത്. 23 പേര് മരിച്ചതിനു പുറമേ, 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നര ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ചെറുപരിക്കുകളേറ്റവര്‍ക്ക് 25000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Film
റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍
മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന് തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന് ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
Film
ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍
ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന് തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.
കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.
ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്ഞ്ചേഴ്സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

