Culture
ഗ്രീസില്‍ ബാര്‍സക്ക് കടിഞ്ഞാണ്‍, ചെല്‍സി തോറ്റു; പി.എസ്.ജി താരം കുര്‍സോവക്ക് റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ തുരത്തി. മുന്‍ ചാമ്പ്യരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് പവര്‍ ഹൗസായ പി.എസ്.ജിയും ജയിച്ചു കയറി.
ഗ്രൂപ്പ് എ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണെറ്റഡ് പരാജയപ്പെടുത്തിയത്. 45-ാം മിനുട്ടില്‍ ബെന്‍ഫിക്കന്‍ താരം മിലേ സ്‌വിലറിന്റെ ഓണ്‍ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 78-ാം മിനുട്ടില്‍ ഡാലി ബ്ലിന്റ് രണ്ടാം ഗോള്‍ നേടി. കളിയുടെ പതിനഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി യുനൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് ഗോളാക്കാനായില്ല. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്.സി ബാസലിനെ സി.എസ്.കെ.എ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച നാലുകളികളും ജയിച്ച യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം മതി മുന്‍ ചാമ്പ്യന്മാര്‍ക്ക് അവസാന പതിനാറില്‍ ഇടമുറപ്പിക്കാന്‍.
ഗ്രൂപ്പ് ബി
ഡിഫന്റര്‍ ലെയ്‌വിന്‍ കുര്‍സോവയുടെ ഹാട്രിക് മികവില്‍ പി.എസ്.ജി ആന്ദര്‍ലെഷ്തിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് മോഡേണ്‍ യുഗത്തില്‍ ഒരു പ്രതിരോധ താരം ഹാട്രിക് നേടുന്നത്. 52, 72, 78 മിനുട്ടുകളിലായിരുന്നു ഫ്രഞ്ച് താരം ഗോള്‍ നേടിയത്. ബ്രസീലിയന്‍ താരം നെയ്മര്‍ ഒരു ഗോള്‍ നേടുകയും (45 മിനുട്ട്) ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാര്‍കോ വെരാട്ടി(30 മിനുട്ട്)യാണ് മറ്റൊരു സ്‌കോറര്‍. ഒരു ഗോള്‍ നേടിയാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം പങ്കിടാമെന്നിരിക്കെ മുഴുവന്‍ സമയവും കളിച്ച ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സെല്‍റ്റികിനെ പരാജയപ്പെടുത്തി. 12 പോയിന്റുമായി പി.എസ്.ജി ഒന്നാമതും ഒന്‍പതു പോയിന്റുമായി ബയേണ്‍ ഗ്രൂപ്പില്‍ രണ്ടാമതുമാണ . സെല്‍റ്റികിന് മൂന്ന് പോയിന്റാണുള്ളത്. കളിച്ച എല്ലാ കളികളും തോറ്റ ആന്ദര്‍ലെഷ്തിന് ഇതുവരെ ഒരു പോയിന്റ് പോലും നേടാനായില്ല.
ഗ്രൂപ്പ് സി
എ.എസ് റോമയുടെ തട്ടകത്തില്‍ കളിക്കാനിങ്ങിയ ചെല്‍സി വന്‍തോല്‍വിയാണ് നേരിട്ടത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷാറവി റോമയെ മുന്നിലെത്തിച്ചു. 36-ാം മിനുട്ടില്‍ ഷാറവി ഗോള്‍ നേട്ടം രണ്ടാക്കി. 63-ാം മിനുട്ടില്‍ ഡിഗോ പെറോട്ടി റോമയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാറബാഗിനെതിരെ സമനില നേരിട്ടതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. നടപ്പു സീസണില്‍ മൂന്നു സമനിലയും ഒരു പരാജയവും നേരിട്ട അത്‌ലറ്റിക്കോ മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. എ.എസ് റോമ (ഒന്‍പത് പോയന്റ് ), ചെല്‍സി (എട്ട് പോയന്റ് ) എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ഡി
ബാര്‍സയുടെ വിജയകുതിപ്പിന് ഒളിംപിയാക്കോസിന്റെ കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസ് സ്വന്തം ഗ്രൗണ്ടില്‍ ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളക്കുകയായിരുന്നു. ബാര്‍സക്കായി ലയണല്‍ മെസ്സിയും സുവാരസുമുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണി നിരന്നെങ്കിലും ഒളിംപിയാക്കോസിന്റെ പ്രതിരോധം തകര്‍ക്കാന്‍ ഇവര്‍ക്കായില്ല.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസും സ്‌പോര്‍ടിങ് ലിസ്ബണും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ (1-1) അവസാനിച്ചു. 20-ാം മിനുട്ടില്‍ ബ്രൂണോ സീസറിലൂടെ സ്‌പോര്‍ടിങ് ലിസ്ബണാണ് മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ വലകുലുക്കി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. 10 പോയന്റുമായി ബാര്‍സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവന്റസ് (ഏഴ്), സ്‌പോര്‍ടിങ് ലിസ്ബണ്‍ (4), ഒളിംപിയാക്കോസ് (ഒന്ന്) പോയന്റുകളാണുള്ളത്.
Film
സൗബിന്‍ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി
നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനുള്ള യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.
Film
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്സ് എന്നിവ സൂചിപ്പിക്കുന്നു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തിൽ കത്തനാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് – സെന്തിൽ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി
-
Video Stories1 day ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു