Video Stories
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍

ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍.
പിഎസ്ജിയുമായി ഒരു പ്രശ്നവുമില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നെയ്മര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഞാന്‍ ചിന്തിക്കുന്നത് എനിക്ക് പറയണം, യാഥാര്‍ത്ഥ്യത്തോടെയാണ് എന്റെ സമീപനം, എന്നെപ്പറ്റിയുള്ള തെറ്റായ വാര്‍ത്തകള്‍ ഇഷ്ടമില്ലെന്നും പിഎസ്ജിയില്‍ അശുഭകരമായ ഒന്നുംതന്നെയില്ലെന്നും നെയ്മര്‍ പറഞ്ഞു. പിഎസ്ജി ആവശ്യപ്പെട്ടത് പ്രകാരമാണ് അവിടെയെത്തിയത്, പരിശീലകനുമായോ എഡിസണ് കവാനിയുമായോ ഒരു പ്രശ്നവുമില്ലെന്നും സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ മികവ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.
ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടെ സ്പോട്ട് കിക്ക് എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും കൊമ്പ് കോര്‍ത്തത് ഏറെ വിവാദമായിരുന്നു. പരിശീലകന് ഉനായ് എംറിയുമായും നെയ്മര്‍ രസത്തിലല്ലെന്ന് വാര്‍ത്തകള്‍ വന്നു. പിന്നാലെയാണ് നെയ്മര്‍ ക്ലബ്ബ് വിടുന്നതായും പ്രചരിച്ചത്.
QUE MOMENTO! Tite elogia caráter de Neymar e leva jogador brasileiro às lagrimas! pic.twitter.com/AUNM2cZU8q
— Esporte Interativo (@Esp_Interativo) November 10, 2017
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍