Video Stories
പതിനൊന്നാം വര്‍ഷം പൂത്തുലഞ്ഞ് കുറിഞ്ഞി വിവാദംഉറയിലിട്ട വാളെടുത്ത് സി.പി.എമ്മിനെതിരെ സി.പി.ഐ
തോമസ് ചാണ്ടിയുടെ രാജിയോടെ താല്‍ക്കാലികമായി പരസ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ നീലക്കുറിഞ്ഞി വിവാദത്തില്‍ സി.പി.എമ്മിന് എതിരെ ശക്തമായി രംഗത്ത്. ജോയ്സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ പുകഞ്ഞു തുടങ്ങിയ തര്‍ക്കം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുവെട്ടിക്കുറയ്ക്കാനുള്ള സി.പി.എം നീക്കത്തോടെ പൊട്ടിത്തെറിയിലെത്തി. കുറിഞ്ഞി വിഷയത്തില്‍ എം.എം മണി നടത്തിയ പ്രസ്താവനകളോട് ആദ്യമൊന്നും പ്രതികരിക്കാതിരുന്ന സി.പി.ഐ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ പോര്‍മുഖത്ത് ആളും ആരവവും നിറയുകയാണ്. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്ന് എം.എം. മണി കഴിഞ്ഞദിവസം കട്ടപ്പനയില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി ജില്ലാ നേതൃത്വം മറുപടി പറയുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് വ്യക്തം. വിഷയത്തില്‍ പ്രതികരിക്കുന്ന ഇടുക്കിയിലെ സി.പി.എം നേതാക്കള്‍ക്ക് ചുട്ടമറുപടി നല്കാന് ജില്ലാ നേതാക്കള്‍ക്ക് സംസ്ഥാനനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ചുള്ള ആദ്യവെടി പൊട്ടിച്ചത് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനാണ്. എം.എം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നും എം.പിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നുമാണ് കഴിഞ്ഞ ദിവസം ശിവരാമന് പ്രതികരിച്ചത്. മണിയുടേതു നെറികെട്ട ആരോപണമാണ്. സി.പി.എം ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാമെന്നും പേരു പറയാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള ശിവരാമന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ മണിയും എസ്.രാജേന്ദ്രന് എം.എല്‍.എയും അടക്കമുള്ള ഇടുക്കി നേതൃത്വം നിര്‍ബന്ധിതമാകും. ഇത് സംസ്ഥാനനേതൃത്വത്തിലേക്ക് വ്യാപിക്കുമെന്നതില്‍ സംശയമില്ല. അതോടെ ചാണ്ടിക്ക് പിന്നാലെ കുറിഞ്ഞിയും ഇടതുമുന്നണിയെ പിടിച്ചു കുലുക്കും.
കോണ്‍ഗ്രസിനെ സഹായിക്കാനാണു എം.പിയുടെ പട്ടയം റദ്ദാക്കിയതെന്നും ഇതു സി.പി.ഐ മന:പൂര്‍വം ചെയ്തതാണെന്നും ശിവരാമനല്ല, ഏതു രാമന് വന്നാലും നമ്മള് ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നുമാണ് മണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സി.പി.എം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗമെങ്കിലും മുഖ്യമന്ത്രി നേരത്തെ തന്നെ വേദി വിട്ടിരുന്നു. അതേ സമയം, 12 വര്‍ഷത്തിന് ശേഷം 2018ല്‍ പൂക്കേണ്ട നീലക്കുറിഞ്ഞിക്ക് മുമ്പ് തന്നെ കുറിഞ്ഞിവിവാദം 11-ാം വര്‍ഷം പൂത്തുലയുകയാണ്. കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടിന് ഒപ്പം നില്ക്കുന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ കണ്ടെത്തലുകള്‍ വനംമന്ത്രി തള്ളിയതോടെ കുര്യനെ സി.പി.ഐ പൂര്‍ണമായും കയ്യൊഴിഞ്ഞതു പോലായി. കുര്യന്റെ കണ്ടെത്തലുകള്‍ കൂടിയാലോചന ഇല്ലാതെയാണെന്നും മൂന്നാര്‍ ഹര്‍ത്താലുകള്‍ക്കു പിന്നില്‍ കയ്യേറ്റ ലോബിയാണെന്നും മന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ 2000 ഹെക്ടറായി ചുരുങ്ങുമെന്ന വാര്‍ത്ത ചോര്‍ന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നു വിവരമുണ്ട്. സങ്കേതം ചുരുങ്ങുമെന്ന വിശദീകരണം പി.ആര്.ഡി വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ ദിവസം റവന്യൂ വനം മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. പ്രശ്ന പരിഹാരത്തിന് ചേര്‍ന്ന യോഗം രാഷ്ട്രീയ വിവാദമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala12 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍

