Connect with us

Video Stories

കേന്ദ്ര മെഡിക്കല്‍ ബില്ലും ആതുര ശുശ്രൂഷകരും

Published

on

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികില്‍സാരീതികളുടെ ഭാഗമാക്കുന്നുവെന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സ ഉള്‍പെടെയുള്ള മുഴുവന്‍ രംഗവും ഇനി മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുംവിധമാണ് പുതിയ നിയമം. സംയുക്ത ചികില്‍സാരീതിയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളേറെയായിട്ടുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഇനിമുതല്‍ അലോപ്പതി പ്രാക്ടീസ് നടത്താമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്രത്തിന്റെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. ഇങ്ങനെ വന്നാല്‍ ഇനിമുതല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ബില്ലിനെതിരായ മുഖ്യ ആരോപണം. അതുകൊണ്ടുതന്നെ കരിദിനമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏതായാലും ഇന്നലെ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് മൂന്നു മണിയോടെ സമരം നിര്‍ത്തിവെക്കുകയുണ്ടായി എന്നത് ആശ്വാസദായകമാണ്.
ബില്‍ പാവപ്പെട്ടവര്‍ക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായതും ജനവിരുദ്ധവുമാണെന്നാണ് ഐ.എം. എയുടെ വാദം. മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ എന്നത് ഇതുവരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ്. അതിലേക്ക് ഏത് ഡോക്ടര്‍ക്കും മല്‍സരിക്കാനും വോട്ടു ചെയ്യാനും അധികാരമിരിക്കെ പുതിയ നിയമം നടപ്പായാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ സംവിധാനമായി ഇത് മാറും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉള്‍പെടുന്നതായിരിക്കും പുതിയ സംവിധാനമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയും തമ്മിലുള്ള അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചേരണമെന്നതും ബില്ലിലെ വ്യവസ്ഥകളിലൊന്നാണ്. മറ്റൊന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ അലോപ്പതി പഠനം മുടക്കുമാറ് വന്‍തുക പിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ബില്‍ അനുമതി നല്‍കുമെന്നും ആരോപണമുണ്ട്. നിയമം അലോപ്പതി ശാഖയുടെ അപ്രമാദിത്തം ഇല്ലാതാക്കുമെന്ന വാദം ശരിയാണ്. നീറ്റ് അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പാസായി വരുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേകമായ ‘എക്‌സിറ്റ് പരീക്ഷ’ കൂടി പാസാകണമെന്ന വ്യവസ്ഥയും വിമര്‍ശനവിധേയമാണ്. മെഡിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ തന്നെയായിരിക്കും മെഡിക്കല്‍ ഉപദേശക കൗണ്‍സിലിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍.
അതേസമയം, ബില്ലിനെച്ചൊല്ലി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഇന്നലെ നടത്തിയ പണിമുടക്കുസമരം പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളെ വല്ലാതെ വലച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല. സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന അലോപ്പതി-ആധുനികവൈദ്യ ശാസ്ത്രത്തിന്റെ നല്ലവശങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും അതിനുവേണ്ടി രോഗികളെ ഒരു പകല്‍ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയ നടപടി ആ ശാസ്ത്ര ശാഖയുടെ നൈതികതക്ക് നിരക്കാത്തതായെന്ന് പറയാതെ വയ്യ. ഇന്നലെ സര്‍ക്കാര്‍-സ്വകാര്യ ആതുര മേഖലയില്‍ രോഗികള്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. മറ്റേതെങ്കിലും ആവശ്യങ്ങളാണെങ്കില്‍ കുറച്ചുദിവസത്തേക്കോ കുറച്ചു നേരത്തേക്കോ അവര്‍ക്ക് മാറ്റിവെക്കാമായിരുന്നു. എന്നാല്‍ അവശ്യ സര്‍വീസായ ആതുര ശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടായ പണിമുടക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വശാസ്ത്രത്തിന് തന്നെ എതിരാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ മരിച്ചുകിടക്കുമ്പോള്‍പോലും തന്നിലേക്കുവന്ന രോഗിയെ പരിചരിക്കണമെന്നാണ് ലോകം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉള്ളടക്കമെന്നത് പലരും മറന്നുപോയത് ശരിയായില്ല. പരിപാവനമായ സേവനമായാണ് ആതുര ശുശ്രൂഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. എത്രയോ കാലമായി രാജ്യത്തെ ജനത അംഗീകരിച്ചുവരുന്ന ആയുര്‍വേദം പോലുള്ള സമാന്തര ചികില്‍സാരീതികളെ തങ്ങളുടേതല്ലാത്ത എല്ലാത്തിനെയും അറപ്പോടെയും അവജ്ഞയോടെയും കാണുകയെന്ന രീതി ആശാസ്യമല്ല. എല്ലാ രീതികള്‍ക്കും അവക്കര്‍ഹതപ്പെട്ട ജനസമ്മതി ലഭിക്കാനുള്ള അവസരം രാജ്യത്തുണ്ടാകണം. ജനങ്ങളാകട്ടെ നെല്ലും പതിരും തിരിച്ചറിയുന്ന വിധാതാക്കള്‍.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വലിയ അഴിമതി വിവാദങ്ങളാണ് അലോപ്പതി മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെ കോഴവാങ്ങി അവര്‍ക്കുവേണ്ടി ഇല്ലാത്ത കണക്കുകളുണ്ടാക്കി കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം സുപ്രീംകോടതിയില്‍വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെയാണ് മെഡിക്കല്‍ മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അവരുടെ കൈയില്‍ ഇതുപോലുള്ള പല രഹസ്യ അജണ്ടകളും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ എതിര്‍ക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയെ പോലുള്ള അവശ്യസേവന രംഗത്ത് കാലുഷ്യത്തിന്റേതായ വിത്ത് വിതയ്ക്കാന്‍ ആരുടെയും ഭാഗത്തുനിന്ന് പരിശ്രമമുണ്ടായിക്കൂടാ. ആരോഗ്യശുശ്രൂഷാ രംഗമെന്നത് ആര്‍ക്കും പന്തു തട്ടിക്കളിക്കാവുന്ന മേഖലയായിക്കൂടാത്തതാണ്. ഇക്കാര്യത്തില്‍ വിപ്ലവകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നൊരു നിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെയാകെ വിശ്വാസത്തിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയും വേണം നിയമം രൂപീകരിക്കാനും നടപ്പാക്കാനും. അല്ലാതെ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ആരായാലും മുതിരരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും തികഞ്ഞ അവധാനതയോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending