More
സൗബിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി..?; കാത്തിരിക്കാന്‍ വയ്യ എന്ന് ദുല്‍ഖര്‍ സല്‍മാന്‍

പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന്‍ ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങയതായി സൂചന. സൗബിന്‍ തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ഒന്നാണ് സൗബിന്‍-മമ്മുട്ടി ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചാണ് ആരാധകരുടെ ആകാംക്ഷക്ക് സൗബിന്‍ ആക്കംകൂട്ടിയത്. നെക്‌സറ്റ് എന്ന അടികുറിപ്പോടെയാണ് സൗബിന്‍ ചിത്രം പങ്കുവെച്ചത്. എന്നാല്‍ കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്റിട്ടത്.
സംവിധാന സഹായി ആയാണ് സൗബിന്‍ സിനിമാരംഗത്തേക്കെത്തിയത്. പ്രേമത്തിലെ പി.ടി മാഷിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ സൗബിന്‍ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ചിത്രമായ പറവയില്‍ ഒരു പ്രധാനവേശത്തില്‍ ദുല്‍ഖര്‍ ഉണ്ടായിരുന്നു.
Health
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് ജൂലൈ 3ന്

കോഴിക്കോട്: ആരോഗ്യ മേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ ജൂലൈ 3ന് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവൻ ഡി.എം.ഒ ഓഫീസുകളിലേക്കും മുസ്‌ലിം യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിക്കുക. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്.
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളിൽ ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണ്.
ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. സാധാരണക്കാർക്ക് വേണ്ടി നടത്തുന്ന ഈ ജനകീയ സമരം വിജയിപ്പിക്കാൻ പ്രവർത്തകരോട് രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ഒന്പതാംക്ലാസുകാരിയുടെ മരണം: സ്കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
-
film3 days ago
ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്
-
News3 days ago
നെതന്യാഹുവിന്റെ അഴിമതി കേസുകളിലെ വിചാരണ റദ്ദാക്കണം; ഇസ്രാഈലിനോട് ആവശ്യപ്പെട്ട് ട്രംപ്
-
News3 days ago
കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
News3 days ago
മഴ കനക്കുന്നു: ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി