Sports
മാന്യം
ഒരു കായിക താരത്തെ മഹാനാക്കുന്ന മുഖ്യ ഘടകമെന്താണ്…? മൈതാനത്തെ മികവോ, അതോ മാന്യമായ പെരുമാറ്റമോ….. മൈതാനത്ത് മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായി പെരുമാറാനും കഴിയുമ്പോഴാണ് ഒരു സൂപ്പര്‍ താരം മഹാതാരമായി മാറുന്നത്. ഇവിടെയാണ് റോജര്‍ ഫെഡ്റര്‍ എന്ന താരത്തിന്റെ പ്രസക്തി. ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ അദ്ദേഹം ഇരുപതിലെത്തി നില്ക്കുന്നു. ടെന്നിസ് മൈതാനത്ത് അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും സംജാതമാവുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തലക്കനത്തിന്റെ ലാഞ്ചനയില്ല, ചിരിയില്‍ അഹങ്കാരത്തിന്റെ സ്പര്ശമില്ല, സംസാരത്തില്‍ അനാവശ്യ ജാഡകളുമില്ല. മാന്യതയിലൂടെ മഹാനാവുന്ന ഈ പ്രതിഭയുടെ പ്രായം 36 ആണ്-ടെന്നിസ് മൈതാനത്ത് യുവരക്തങ്ങള്‍ മിന്നിതിളങ്ങുമ്പോള്‍ അവര്‍ക്ക് മുഖം നല്‍കാതെ സ്വിറ്റ്സര്‍ലാന്‍ഡുകാരന്‍ കുതിക്കുകയാണ്.
സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. ടെന്നിസ് താരങ്ങളും ശകുനത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ആരും മുടക്കില്ലെന്ന് മാത്രമല്ല എല്ലാവരും കിരീടവും ഉന്നമിടും. റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും മരീന്‍ സിലിച്ചും കൊറിയക്കാരന് ചാംഗുമെല്ലാമുണ്ടായിരുന്നല്ലോ ഇത്തവണ. പക്ഷേ ഫെഡ്റര്‍ ആകെ വിട്ടുകൊടുത്തത് ഒരു സെറ്റ് മാത്രമാണെന്ന സത്യത്തിലുണ്ട് പ്രായത്തിന്റെ പരിചയസമ്പത്തിന്റെ കൈക്കരുത്ത്. അതും ഫൈനലില്‍ മാത്രം. മൂന്നാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരന്തരം മല്‍സരങ്ങളാണ്. വിശ്രമത്തിന് അവസരമില്ല. നദാലിനെ പോലെ ഒരാള്‍ പരുക്കുമായി മടങ്ങിയത് കളിയുടെ തീവ്രത കൊണ്ടാണ്. ചാംഗ് സെമിയില്‍ തോറ്റതിന് ശേഷം പറഞ്ഞത് ഇത്ര വേഗത്തില്‍ ഈ വലിയ ചാമ്പ്യന്‍ഷിപ്പ് പിന്നിടാന്‍ കഴിയില്ലെന്നാണ്. കലാശപ്പോരാട്ടത്തില്‍ സിലിച്ച് എന്ന ക്രോട്ടുകാരന്‍ ഫെഡ്ററെ വിറപ്പിച്ചു എന്നത് സത്യം. 36 ല്‍ നില്ക്കുന്ന ഒരു സീനിയര്‍ താരത്തെ താരതമ്യേന ജൂനിയറായ ഒരു താരം വിറപ്പിക്കുന്നതില്‍ അതിശയമൊന്നുമില്ല. പക്ഷേ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒരിക്കല്‍ പോലും ഫെഡ്റര്‍ തല താഴ്ത്തിയില്ല. നെഞ്ച് വിരിച്ചുളള ഈ ഗെയിമില്‍ തല താഴ്ത്താന്‍ അവസാനം യുവതാരം നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതായിരുന്നു നീതി. കാലത്തിനൊപ്പം സഞ്ചരിക്കുന്നു ഫെഡ്റര്‍. കാലത്തിന് അതീതനാണ് താനെന്ന് അദ്ദേഹത്തിന് തോന്നാറില്ല-ഇന്നലെ മെല്‍ബണിലെ ഫോട്ടോ ഷൂട്ട് പോലും ആ താരത്തിന്റെ മാന്യതക്കുള്ള തെളിവ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ പരമ്പരാഗതമായി ജേതാക്കള്‍ അടുത്ത ദിവസം മെല്‍ബണിലെ ഗവണ്‍മെന്റ്് ഹൗസില്‍ ഫോട്ടോ ഷൂട്ടിനെത്തും. എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആ വരവ് കാത്തിരിക്കും. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ താരത്തിനോട് പോസ് ചെയ്യാന്‍ പറയാനുള്ള അധികാരം അവിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കില്ല. പക്ഷേ ഫെഡ്ററോട് എല്ലാവര്ക്കും എന്തും നിര്‍ദ്ദേശിക്കാം. അദ്ദേഹം പോസ് ചെയ്തു തരും, വിശാലമായി സംസാരിക്കും-ജാഡകളില്ലാതെ സെല്‍ഫിക്ക് പോലും പോസ് ചെയ്തു തരും.ഫെഡ്ററുടെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. റിയോ ഒളിംപിക്സില്‍ അദ്ദേഹത്തെ കാണാമെന്ന് കരുതിയെങ്കില്‍ അവസാന സമയം കാല്‍മുട്ടിലെ വേദനയില്‍ അദ്ദേഹം വരാതിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്സിലെ അദ്ദേഹത്തിന്റെ ഫൈനല്‍ മറക്കാനാവില്ല. വിംബിള്‍ഡണ്‍ മൈതാനത്ത് ഇരിപ്പിടം പോലുമില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ആ ഫൈനല്‍ ആന്‍ഡി മുറെ സ്വന്തമാക്കിയെങ്കിലും ഫെഡ്റര്‍ പാലിച്ച മാന്യത ബ്രിട്ടിഷുകാരായ കാണികള്‍ പോലും മറന്ന് കാണില്ല. ചുവന്ന കുപ്പായത്തിലായിരുന്നു അന്ന് ഫെഡ്റര്‍. നീല കുപ്പായത്തില്‍ കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ കളിച്ച ആതിഥേയ താരമായ മുറെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കാണികളോട് ആദ്യം നന്ദി പറയാനെത്തിയത് സ്വിസുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി അവരാരും കൈയ്യടിച്ചിരുന്നില്ല. പക്ഷേ ടെന്നിസ് എന്ന ഗെയിമിന്റെ മാന്യത പോലെ മഹാനായി നിന്നു അവിടെയും ഫെഡ്റര്‍. മഹത്വമെന്നത് മൈതാനത്തിന്റെ സംഭാവനയല്ല-സ്വയം ആര്‍ജ്ജിക്കുന്ന മൈതാന സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാത് കോലിയുടെ ആക്രോശങ്ങള്‍ കാണുന്നവര്‍ ഇത്ര വേണ്ടിയിരുന്നോ എന്ന് ചോദിക്കാറുണ്ട്. മാന്യന്മാരുടെ ഗെയിമായ ക്രിക്കറ്റില്‍ എന്തിനിത്ര അസഹിഷ്ണുത എന്നതും ചോദ്യമാണ്. നായകനാണെങ്കിലും താരമാണെങ്കിലും അവര്‍ ഗെയിമിനെയും ഗെയിമിലെ നിയമങ്ങളെയും കാണികളെയും ബഹുമാനിക്കണം. ഇവിടെയാണ് ഫെഡ്റര്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഗെയിമിനെ അദ്ദേഹം സ്നേഹിക്കുന്നു. കാണികളെ സ്നേഹിക്കുന്നു
Sports
ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു
ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.
2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.
ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്കോര്‍ 91.
തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്ഷന് കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.
ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്പെയിന് 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.
ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്ട്ടിന് സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്കോറര്‍മാര്‍.
അഞ്ച് മത്സരങ്ങളിലും ജയിച്ച സ്പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്പെയിന് 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.
തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.
Sports
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന് എയുടെ വിജയം
ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന് 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.
ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരെ പാകിസ്താന് എ എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന് 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.
9.4 ഓവറില്‍ 913 എന്ന മികച്ച നിലയില്‍ നിന്ന് ഇന്ത്യ 136 റണ്‍സിലേക്ക് ചുരുങ്ങുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി 45 റണ്‍സുമായി ടോപ് സ്കോറര്‍. നമാന്‍ ധിര്‍(35) മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യയെ കുറച്ച് താങ്ങിയത്. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ(5), നേഹല്‍ വധേര(8), അശുതോഷ് ശര്‍മ(0), രമണ്‍ദീപ് സിങ്(11), ഹര്‍ഷ് ദുബെ(19) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ വന്‍തകര്‍ച്ച നേരിട്ടു. പാകിസ്താനായി ഷാഹിദ് അസിസ് മൂന്ന് വിക്കറ്റ് നേടി.
പവര്‍പ്ലേയില്‍ തന്നെ 50 റണ്‍സ് കടന്ന് മികച്ച തുടക്കമാണ് പാകിസ്താന് തീര്‍ത്തത്. മുഹമ്മദ് നമീം(14), യാസിര്‍ ഖാന്(11) എന്നിവരെ ഇന്ത്യ പുറത്താക്കിയെങ്കിലും മധ്യനിരയില്‍ മാസ് സദഖത്ത് ഇന്ത്യയ്ക്ക് തിരിച്ചു വരവ് സാധ്യമാക്കാതെ കുത്തനെ മുന്നേറി. 47 പന്തില്‍ 7 ഫോറും 4 സിക്സും ഉള്‍പ്പെടുത്തി 79 റണ്‍സുമായി പുറത്താകാതെ നിന്ന സദഖത്തിന്റെ പ്രകടനമാണ് പാകിസ്താന് ജയത്തിന്റെ അടിത്തറ.
ഇന്ത്യയ്ക്ക് ബൗളിങിലും ബാറ്റിങിലും ചുമതല പിടിക്കാനായില്ലെന്നത് മത്സരം നിര്‍ണയിച്ചു.
Sports
ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി
കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്ട്രേലിയ തലപ്പത്ത് തുടരുകയാണ്.
54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന് ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
-
GULF4 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories16 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

