Connect with us

Video Stories

ഹിലരിയെ പരാജയപ്പെടുത്തിയത് ആര് ?

Published

on

നാട്ടിൻപുറം അമേരിക്ക വിചിത്രമായൊരു ലോകമാണ്. ആറേഴു കൊല്ലം ഇത്തരക്കാർ താമസിക്കുന്ന ഒരു ഓണംകേറാ മൂലയിൽ താമസിച്ച പരിചയത്തിൻറെ വെളിച്ചത്തിലാണ് ഈ വിലയിരുത്തൽ. ഒരു ശരാശരി നാട്ടിൻപുറം അമേരിക്കകാരൻറെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് അവൻറെ ഹൈസ്കൂൾ (12 ആം ക്ലാസ്) ഗ്രാജുവേഷൻ. ദൂരെ താമസിക്കുന്ന ബന്ധുക്കളൊക്കെ പരിപാടിക്ക് വരും. അപ്പൂപ്പനും അമ്മൂമ്മയെയും വലിയമ്മായി വലിയച്ഛൻ ഒക്കെ വണ്ടി പിടിച്ചു വരും. ഒരു പക്ഷെ ഒരു കല്യാണത്തോളം തന്നെ പ്രാധാന്യം ഈ ചടങ്ങിനുണ്ട്. കാരണം അവൻറെ വിദ്യാഭ്യാസം അതോടെ തീരുകയാണ്. നമ്മുടെ നാട്ടിൽ എം.എ യും പി.എച്.ഡി ഒക്കെ കഴിയുമ്പോഴുള്ള മനസ്ഥിഥിയാണ് ഒരു ശരാശരി പന്ത്രണ്ടാം ക്ലാസ്സുകാരനു ഈ അവസരത്തിൽ ഉണ്ടാകുന്നത്.

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

ഈ വിദ്യാഭ്യാസം ധാരാളം മതി. അവൻറെ വൊക്കേഷനൽ ട്രേഡ് (മെക്കാനിക്, ഡ്രാഫ്‌‌റ്റ്സമാൻ, ഫോർമ്മാൻ, പെയിൻറർ, ആശാരി) ലൂടെ സാമാന്യം നല്ല സമ്പാദന ശേഷിയുള്ള ഒരു ജോലി അവന് കണ്ടെത്താനാവുമായിരുന്നു.. ഒരു ശരാശരി ഫാക്ടറി തൊഴിലാളി ആയാലും ഏകദേശം ഒരു സോഫ്‌‌റ്റ്‌‌വെയർ എഞ്ചിനീയറുടെ ശമ്പളത്തോട് അടുത്ത് തന്നെ സമ്പാദിക്കാം. മിക്ക ഫാക്ടറി ജോലികളും യൂണിയനൈസ്‌‌ഡും ആണ്. അതിനാൽ നല്ല ആനുകൂല്യങ്ങളും ലഭ്യമാണ്.

കഴിഞ്ഞ 16 വർഷം കൊണ്ട് ഈ ജോലികളെല്ലാം അപ്രത്യക്ഷമായി. ഉദാരവത്കരണവും, ഗ്ലോബലൈസേഷനും ആണ് കാരണം. ഫാക്ടറികൾ പുതിയ ലാഭം തേടി മനുഷ്യരെ മെഷീനുകൾ വെച്ച് റീപ്ലേസ് ചെയ്തു. ലാഭമുണ്ടാക്കാൻ സാധിക്കാത്തവ പൂട്ടിയും പോയി. ഒരു കാര്യം മനസ്സിലാക്കണം. ആൾക്കാരുടെ ജോലിയെ നഷ്ടപ്പെട്ടിട്ടുള്ളു. കമ്പനികളുടെ ഉത്പാദനം ഈ കാലയളവിൽ നാലു മടങ്ങായി. 1970 കളെ അപേക്ഷിച്ച് കമ്പനികളുടെ ലാഭം 20 മടങ്ങും വർദ്ധിച്ചു. ഇന്നും ഉത്പാദനം ആണ് അമേരിക്കൻ GDP യുടെ 36% വും.

ജോലിയിലും, ജീവിതത്തിലും വന്ന ഈ വത്യാസം നാട്ടിൻപുറം അമേരിക്കക്കാർ മനസ്സിലാക്കിയിരിക്കുന്നത് വത്യസ്തമായാണ്. തൊഴിലുകൾ വിദേശത്തേയ്‌‌ക്ക് പോയിരിക്കുന്നു. ഇമിഗ്രൻറ്സ് തങ്ങളുടെ ജോലികളും ജീവിതോപാധിയും തട്ടിയെടുത്തിരിക്കുന്നു. 100 കൊല്ലത്തിൽ ആദ്യമായി, വെറുമൊരു ഹൈസ്കൂൾ ഡിപ്ലോമ കൊണ്ട് പഴയ പോലെ വരുമാനമുള്ള ഒരു ജോലി ലഭിക്കില്ല എന്ന യാതാർത്ഥ്യമായി പലർക്കും സമരസപ്പെടാൻ പറ്റിയിട്ടില്ല. ഇന്ന് നാപ്പത് വയസ്സിനു മുകളിലുള്ള ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന മിക്ക തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുകയൊ, സമാനമായ സമ്പാദന ശേഷിയുള്ള ജോലി കണ്ട് പിടിക്കാനുള്ള ബുദ്ധിമുട്ടിലും ആണ്. ഇവരാണ് ഹിലരിയെ തോൽപ്പിച്ചത്.

റിസൾട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അമേരിക്കൻ മാപ്പെടുത്താൽ ട്രംപ് ജയിച്ച ചുവന്ന സ്‌‌റ്റേറ്റുകളാണ് കൂടുതൽ. പക്ഷെ പോളു ചെയ്ത മൊത്തം പോളുകളുടെ സ്ഥിഥി എടുത്താൽ രണ്ട് പേരും 47 ശതമാനം വോട്ടുകൾ നേടി ഏകദേശം തുല്യരായി നിൽക്കുന്നത് കാണാം. ഹിലരിക്ക് ലഭിച്ച വോട്ടുകൾ മൊത്തവും സിറ്റികളിൽ നിന്നും സിറ്റികളോട് ചേർന്ന സബർബ്ബുകളിൽ നിന്നുമാണ്. ഒറ്റയ്‌‌ക്കും തെറ്റയ്‌‌ക്കും ഉള്ള നാട്ടിൻപുറം അമേരിക്കയുടെ വോട്ടുകളാണ് ട്രംപിന് ഗുണമായത്.

മിഷിഗണും, വിസ്‌‌കോണ്സിനും, പെൽസിൽവാനിയയും ട്രംപിനു നേടാനായതാണ് ക്രൂഷ്യലായ വിജയഘടകം. ഇവിടാണ് അമേരിക്കയുടെ റസ്‌‌റ്റ് ബെൽറ്റ് (തുരുമ്പു മേഖല). പെൻസിൽവാനിയുടെ വടക്ക് വശത്തു നിന്ന് wisconsin വഴി മിനസോട്ടയിലേയ്‌‌ക്ക് ഡയഗണലായി ഒരു വര വരച്ചാൽ അതിനപ്പുറം ഇപ്പറം കിടക്കുന്ന സ്ഥലമാണ് തുരുമ്പ് മേഖല. അടച്ചു പോയിട്ട് തുരുമ്പെടുത്ത് ഉപയോഗ്യ ശൂന്യമായ ഫാക്ടറികൾ നിറഞ്ഞ ഈ മേഖലയാണ് ഹിലരിയുടെ പരാജയത്തിൻറെ ആണിക്കല്ലടിച്ചത്. വിസ്കോണ്സിനും, മിഷിഗനും, ഒരു പക്ഷെ പെൻസിൽവാനിയയും ക്ലിൻറണ് അനുകൂലമായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞർ മൊത്തം ഫ്ലോറിഡയും, നോർത്ത് കരോളീനയിലേയ്‌‌ക്കുമാണ് ശ്രദ്ധിച്ചിരുന്നത്. അവിടെ ക്ലിൻറണ് തോറ്റാലും പെൻസിലവാനിയയും, നെവാടയും. അല്ലെങ്കിൽ പെൻസിൽവാനിയയും ന്യുഹാംഷൈറും മാത്രം ജയിച്ച് ഹിലരിക്ക് ജയിക്കാമായിരുന്നു. പക്ഷെ മിഷിഗണും, വിസ്കോണ്സിനും ഉറപ്പായിരുന്ന സീറ്റുകൾ ജയിച്ചിരുന്നെങ്കിൽ മാത്രം.

ട്രംപിൽ എന്താണ് ഇവിടുത്തുകാർ കണ്ടത് ?

അതാണ് പ്രഹേളികയായി അവശേഷിക്കുന്നത്. വെറുപ്പ് സമർത്ഥമായി വിറ്റതാണ് ട്രംപിന് നേട്ടമായത്. മേക് അമേരിക്ക ഗ്രേറ്റ് എഗെയിൻ എന്ന മുദ്രാവാക്യം ഇവർക്ക് ക്ഷ പിടിച്ചു. വെറും ഹൈസ്കൂൾ വിദ്യാഭ്യാസം കൊണ്ട് സംബാദന ശേഷിയുള്ള ജോലികൾ ലഭ്യമായിരുന്ന 80 കളുടെ നൊസ്‌‌റ്റാൾജിക് ഓർമ്മകൾ ഉണർത്താൻ ട്രംപിനായി. ട്രംപിൻറെ സ്ത്രീ വിരുദ്ധതയൊ, മൂന്നു പ്രാവശ്യം ഡൈവോഴ്‌‌സ് ചെയ്യപ്പെട്ടവനെന്നതോ ഒക്കെ ഒരു അർബ്ബൻ മൂല്യങ്ങളെയെ അവഹേളിക്കുന്നുള്ളു. ഈ നാട്ടിൻപുറം അമേരിക്കയിലെ പാട്രിയാർക്കൽ സൊസൈറ്റിയുടെ എക്സാറ്റ് പ്രതിരൂപമാണ് ട്രംപ്. അവർക്ക് ട്രംപിനോട് അവരിലൊരാളായി താതാദ്മ്യം ചെയ്യാൻ പറ്റി. അവർക്കീ സ്‌‌ത്രീ വിരുദ്ധതയെന്നത് പൊളിറ്റിക്കലി ഇൻകറക്ടല്ല. അവരുടെ ശരാശരി ജീവിതത്തിൻറെ ഭാഗമാണവ. മീഡിയ ട്രംപിനെ കുറ്റക്കാരനാക്കി വിധിച്ചത് അവർക്കെതിരെയുള്ള ആരോപണമായി പോലും അവർക്ക് തോന്നിയിരിക്കും.

ഏതായാലും അടുത്ത നാലു കൊല്ലം എങ്ങനെയാകും എന്ന് കണ്ടറിയണം. മുസ്ലീം, ഇമിഗ്രൻറസ് വിരുദ്ധത നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ട്രംപിൻറെ അനുയായികൾ വിജയം ആഘോഷിച്ചത്. ഇൻഡ്യ ഒരു പാഠമായി കരുതാമെങ്കിൽ ഫ്രിഞ്ച് എലമെൻറുകൾ ഫണം വിടർത്തിയേക്കാം. ഏതായാലും സ്‌‌റ്റോക് മാർക്കെറ്റുകൾ പൊട്ടി പാളീസായിട്ടുണ്ട്. സംഭവം കലങ്ങി തെളിഞ്ഞ് ശാന്തമാകുമെന്ന് വിശ്വസിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending