Connect with us

Culture

വെറുപ്പ് പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെ മതേതര ജാഗ്രത ആവശ്യം: കെ എം ഷാജി

Published

on

 

ദോഹ: പരസ്പരം മതില്‍ പണിയാന്‍ പ്രേരിപ്പിക്കും വിധം വെറുപ്പ് പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനം ഇന്ന് വ്യാപിക്കുകയാണെന്നും ഇതിനെതിരെ മതേതര സമൂഹം ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എ. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട കമാല്‍ വരൂദിന് ചന്ദ്രിക ഖത്തര്‍ എഡിഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചേരി തിരിച്ചു നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ബോധപൂര്‍വ്വ ശ്രമത്തെയും വില്‍പ്പനയ്ക്കും വിപണനത്തിനും വേണ്ടി ഏതറ്റം വരെയും പോകാമെന്ന നിലപാടിനെതിരെയും ശക്തമായ നിലപാട് ആവശ്യമാണ്. ഇസ്്‌ലാം ഭീതി പടര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
സമാന്തര മീഡിയകള്‍ സജീവമായ കാലത്ത് തെറ്റും ശരിയും മനസ്സിലാക്കാതെ, നിജസ്ഥിതി അറിയാതെ സന്ദേശങ്ങളും വ്യാജവാര്‍ത്തകളും നിരന്തരം ഫോര്‍വേഡ് ചെയ്യപ്പെടുകയാണ്. മാധ്യമങ്ങള്‍ നെഗറ്റീവ് എനര്‍ജിയാണ് കൂടുതല്‍ പ്രസരിപ്പിക്കുന്നത്. നിശ്പക്ഷ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നും കെ എം ഷാജി വ്യക്തമാക്കി.
ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം കെ സൈനുല്‍ആബിദീന്‍ അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂരിനുള്ള ഉപഹാരം കെ എം ഷാജി എം എല്‍ എ നല്‍കി. ഖത്തര്‍ കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ വി എ ബക്കര്‍, പ്രമുഖ കായിക സംഘാടകനും വോളിബോള്‍ താരവുമായ ആഷിഖ് അഹ്്മദ്, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍സെക്രട്ടറി ഐ എം എ റഫീഖ് ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ലുലു ഹെല്‍തി ഫുഡ് പാചക മത്സരത്തിലെ വിജയികള്‍ക്ക് മലബാര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാറക്കല്‍ അബ്്ദുല്ല എം എല്‍ എ, മലബാര്‍ ഗോള്‍ഡ് ഡപ്യൂട്ടി ബ്രാഞ്ച് ഹെഡ് യഹ്‌യ, ഡ്യൂണ്‍സ് ട്രാവല്‍സ് ജനറല്‍മാനേജര്‍ ഫൈസല്‍ പൂമാല, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ പി കെ അബ്്ദുര്‍റഹീം, തായമ്പത്ത് കുഞ്ഞാലി എന്നിവര്‍ അഭിനന്ദനപത്രവും സമ്മാനങ്ങളും കൈമാറി. പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജിതയ്ക്കു വേണ്ടി ഭര്‍ത്താവ് ശംസുദ്ദീന്‍, രണ്ടാം സ്ഥാനം നേടിയ ഫൗസിയ അബ്്ദുല്‍മനാഫ്, മൂന്നാം സ്ഥാനം നേടിയ ഫര്‍സീന എം കെ പ്രോത്സഹാന സമ്മാനത്തിന് അര്‍ഹരായ നിഖിത ജോസഫ്, ജൂന അഷ്‌റഫ് എന്നിവരാണ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്. ഖത്തര്‍ കെ എം സി സി സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗങ്ങളായ അടിയോട്ടില്‍ അഹ്്മദ്, എ പി അബ്്ദുര്‍റഹിമാന്‍, ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹികളായ സലീം നാലകത്ത്, മുഹമ്മദലി പാലക്കാട്, ജാഫര്‍ തയ്യില്‍, ഹംസ കൊയിലാണ്ടി, ഫൈസല്‍ അരോമ, റഹീപ് മീഡിയ ഡയരക്ടര്‍ ഷറഫുദ്ദീന്‍ മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡ്യൂണ്‍സ് ട്രാവല്‍സ് ട്രാവല്‍ പാര്‍ടണറായ ചടങ്ങില്‍ പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം ചെയ്തു. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി സ്വാഗതവും മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഫൈസല്‍ എ ടി നന്ദിയും പറഞ്ഞു.

Film

ബോക്സ് ഓഫീസിൽ ‘കളങ്കാവൽ’ തരംഗം; അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

Published

on

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി പിന്നിടുമെന്നാണ് കരുതുന്നത്.

റിലീസ് ദിനത്തിൽ 4.75 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ 62.50 കോടി രൂപ സ്വന്തമാക്കിയിരുന്നു. വിദേശ വിപണിയിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ, ചിത്രത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് ഈ കുതിപ്പിന് കാരണം. പലപ്പോഴും കേരളത്തിലെ കളക്ഷനേക്കാൾ മികച്ച പ്രകടനമാണ് വിദേശ സെന്ററുകളിൽ ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ഇതിനകം 32.5 കോടിയാണ് കളക്ഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിനായക ഛായയുള്ള മമ്മൂട്ടിയുടെ കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന പോലീസ് വേഷവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുടെ പ്രകടനങ്ങളും സാങ്കേതിക തികവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Continue Reading

Film

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.

എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.

‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.

1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.

Continue Reading

Film

36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

Published

on

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.

Continue Reading

Trending