More
അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ അഞ്ചും രണ്ടും വയസ്സുമുള്ള മക്കളാണ് അമ്മ തങ്ങളെ വിട്ട് പോയതറിയാതെ, തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
രണ്ട് മൂന്ന് ദിവസമായി റിഥുലും സിദ്ധാര്‍ഥും അമ്മയെ കണ്ടിട്ട്. ഇടക്കിടെ ചോദിക്കും. ആസ്പത്രിയില്‍ ജോലിത്തിരക്കിലാണെന്നൊക്കെ വീട്ടുകാര്‍ പറയും. രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ലിനി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ അവരത് വിശ്വസിച്ചിരിക്കുകയാണ്. രണ്ട് വയസ്സുള്ള സിദ്ധാര്‍ഥ് അമ്മയെ കാണാതെ ഇടക്കിടക്ക് കരയും. അല്‍പം കഴിയുമ്പോള്‍ അത് നില്‍ക്കും. കുടുംബത്തിന്റെയും വീട്ടിലെത്തുന്നവരുടെയും കരളലിയിക്കുകയാണ് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം. വൈറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങേണ്ടി വന്ന ലിനിയുടെ വീട്ടിലെങ്ങും സങ്കടത്തിന്റെ കണ്ണീര്‍നനവാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പോലും അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെയാണ് ഞായറാഴ്ച രാത്രി മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ രോഗികളുടെ കാവല്‍ മാലാഖ എരിഞ്ഞൊടുങ്ങിയത്. രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഞായറാഴ്ച രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
രോഗികളെ പരിചരിക്കാനും അവര്‍ക്കൊപ്പം ജീവിതം സമര്‍പ്പിക്കാനുമുള്ള ആശയോടെയാണ് ലിനി നഴ്‌സിങ് മേഖലയിലെത്തിയത്.
ലിനി ഉള്‍പ്പെടെ മൂന്നു പെണ്‍മക്കളേയും അനാഥമാക്കിയാണ് ചെമ്പനോട കൊറത്തിപ്പാല പുതുശ്ശേരി നാണു മരണത്തിലേക്ക് വഴുതിയത്. അച്ഛന്‍ ആസ്പത്രിയില്‍ കിടന്നപ്പോള്‍ പരിചരണത്തിനു നിന്നാണ് അവള്‍ നഴ്‌സാവാനുള്ള തീരുമാനമെടുത്തത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും അമ്മ രാധ അതിന് താങ്ങായി നിന്നു. നഴ്‌സിങ് രംഗത്തെ മികച്ച പ്രൊഫഷനല്‍ ആവുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ നഴ്‌സിങ് മതിയാകാതെ ബംഗളുരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബി.എസ്.സി നഴ്‌സിങും പൂര്‍ത്തിയാക്കി. ഇതിന് എടുത്ത ബാങ്ക് ലോണ്‍ വലിയ തലവേദനയായി.
തുച്ഛമായ വേതനമുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിങ് ജോലി വിട്ടാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ദിവസവേതനത്തില്‍ ജോലിക്ക് കയറിയത്. ഒരു വര്‍ഷം തികഞ്ഞേയുള്ളൂ. അപ്രതീക്ഷിത ദുരന്തം അവളുടെ ജീവിതം തന്നെ കവര്‍ന്നെടുത്തു.
വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് ലിനി അങ്ങോട്ടു താമസം മാറിയത്.
അവിടെ നിന്നും ദിവസേന പേരാമ്പ്രയില്‍ ഡ്യൂട്ടിക്കെത്തും. രോഗം പകരുമെന്ന ഭീതിയുണ്ടായതിനാല്‍ ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ സജീഷിനേയും ഡോക്ടര്‍മാര്‍ തന്റെ പ്രിയതമയെ കാണാന്‍ അനുവദിച്ചിരുന്നില്ല.
kerala
‘നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം’: സണ്ണി ജോസഫ്
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ടീം വര്‍ക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേത്. പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
kerala
കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
kerala
മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും
883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നു. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.
പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പുഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്