Connect with us

More

ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് പഠന റിപ്പോര്‍ട്ട്

Published

on

തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്‍ 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗവേഷണ ഫലങ്ങളില്‍ പറയുന്നു.

ടയര്‍-51 ശതമാനം, തോടുകള്‍-41 ശതമാനം, ചിരട്ട, മുട്ട തോട്, പ്ലാസ്റ്റിക് കപ്പ് -28.58 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ കൂത്താടികളെ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്‍ 51 ശതമാനത്തിലും ലാര്‍വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വീടുകള്‍ക്കുള്ളില്‍ തന്നെ ഈഡിസ് കൊതുകളുടെ ഉറവിടങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം.

തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്‍ ടൈപ്പ് 1, 2 എന്നിവ ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടച്ചയായി നില്‍ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം ശ്വാസംമുട്ടല്‍, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായ ലക്ഷണങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞാലും തുടര്‍ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കണം. ഇതോടൊപ്പം പനിയുടെ ആദ്യ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിച്ചവരില്‍ സങ്കീര്‍ണതകള്‍ കുറവായിരുന്നുവെന്നും ഗവേഷണ ഫലം കണ്ടെത്തി.

സ്‌കൂള്‍തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്‍ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടേയും മറ്റ് പനികളുടേയും മരണ കാരണങ്ങള്‍, ഡെങ്കി പനി ബാധിതരുടെ തുടര്‍ പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസി. പ്രൊഫസര്‍മാരായ ഡോ. ലിബു ജി.കെ., ഡോ. അനീഷ് ടി.എസ്., ഡോ. ചിന്ത എസ്., ഡോ. ടോണി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending