Video Stories
ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേര്‍സ് ഇന്നിറങ്ങും; വെല്ലുവിളി ഫോര്ലാന്

മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളത്തിനൊപ്പമെത്തിയ സത്യവും ഇന്നത്തെ മല്‍സരത്തിന് വീറും വാശിയും നല്കുന്നു. ഉറുഗ്വേയുടെ ലോക താരം ഡിയാഗോ ഫോര്‍ലാനാണ് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി. 11 കളികളില്‍ നിന്ന് നാല് ജയം, നാല് സമനില, മൂന്നു തോല്‍വി എന്നിവ അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി. മൂന്നാം സ്ഥാനത്തു നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് 10 കളികളില്‍ നാല് ജയം, മൂന്നു സമനില, മൂന്നു തോല്‍വി എന്നീ നിലയില്‍ 15 പോയിന്റും നേടിയിട്ടുണ്ട്. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.
ഇരുവരും ഏറ്റുമുട്ടിയ കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം (1-0). കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മുംബൈക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരങ്ങളില്‍ ഗോവയോട് സമനില (0-0),പൂനെ സിറ്റിയോട് തോല്‍വി (0-1), നോര്‍ത്ത് ഈസ്റ്റിനോട് ജയം (1-0), ചെന്നൈയിന് എഫ്.സിയോട് സമനില (1-1), അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ജയം (1-0) എന്ന നിലയിലാണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ചെന്നൈയിന് എഫ്.സിയോട് ജയം (3-1), എഫ്.സി.ഗോവയോട് ജയം (2-1), ഡല്‍ഹിയോട് തോല്‍വി (0-2), ചെന്നൈയിന് എഫ്.സിയോട് സമനില (0-0), ഗോവയോട് ജയം (2-1) എന്ന നിലയിലാണ്. ബ്ലാസ്റ്റേഴ്സ് മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ രണ്ടെണ്ണത്തിലാണ് ജയിച്ചത്.
ഐഎസ്എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല് ഗോളുകള്‍ മാത്രമെ അടിക്കാനായിട്ടുള്ളു. ഐഎസ്എല്ലിലെ ഏറ്റുവും ഗോള്‍ ദാരിദ്ര്യം നേരിട്ട മത്സരങ്ങളായിരുന്നു ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ളത്. ഫുട്ബോളില്‍ കളിക്കാരില്‍ ഏത് സമയത്തും വിശ്വാസം അര്‍പ്പിക്കണമെന്ന് അദ്ദേഹം ഉപദേശം നല്കുന്നു. ഏത് പൊസിഷന്‍ എടുത്താലും മുംബൈയുടെ കളിക്കാര്‍ മുന്നിലാണ്.ഉദാഹരണത്തിനു മുന്‍നിര എടുത്തു നോക്കുക. ഏറ്റവും മുന്തിയ കളിക്കാരെ തന്നെ ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ നിറയെ അവസരങ്ങള്‍ ലഭിക്കും. കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും-ഗുയിമെറസ് പറഞ്ഞു. വിനീത് എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് സ്റ്റീവ് കോപ്പലിനു ആശ്വാസമായി. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ ഇടംപിടിക്കുമെന്നതില്‍ സ്റ്റീവ് കോപ്പലിനു പൂര്‍ണ വിശ്വാസം.
എല്ലാ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. അതേപോലെ എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്കു യോഗ്യത നേടാനുള്ള സാധ്യതയും നിലനില്ക്കുന്നു. മുംബൈ മികച്ച ടീം ആണെന്നു കോപ്പല്‍ സമ്മതിച്ചു. മികച്ച കളിക്കാരെ ലഭിക്കുന്നതിനു അവര്‍ പണം ധാരാളം ഇറക്കി.അതുകൊണ്ട് മുംബൈയ്ക്കു വേണ്ടി സൂപ്പര്‍ താരങ്ങളാണ് ഇറങ്ങുന്നത്. എന്നാല്‍ കളിയില്‍ നിന്നും എന്തു നേടുവാന്‍ കഴിയും എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്നും കോപ്പല്‍ പറഞ്ഞു.ഗോവക്കെതിരെ കളിച്ച ടീമില്‍ നിന്ന് മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സോണി നോര്‍ദ, സുനില്‍ ഛെത്രി, ഡീഗോ ഫോര്ലാന്, ക്രിസ്ത്യന്‍ വാഡോക്സ്, ലൂസിയാന്‍ ഗോയന്‍, ഡെ ഫെഡറിക്കോ ,റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ തുടരുവാനാണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ചെന്നൈയിന് എഫ്.സിക്കെതിരായ വിന്നിംഗ് കോംബനീഷന്‍ തന്നെ ഇറക്കുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന ജെര്മെയ്ന്, കാഡിയോ ,റിനോ ആന്റോ എന്നിവര്‍ക്കു ആദ്യ ഇലവനിലേക്കു വരുവാനുള്ള വഴി തുറന്നി്ട്ടുണ്ട്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍