More
പേള്‍ ഖത്തറില്‍ പാര്‍പ്പിട ജില്ല വരുന്നു; സൗകര്യങ്ങളൊരുക്കുന്നത് ഇന്ത്യന്‍ കമ്പനി

ദോഹ: ഖത്തറിലെ കൃത്രിമ ദ്വീപായ പേള്‍ ഖത്തറില്‍ ആദ്യ സ്‌കൂളും ആസ്പത്രിയുമൊക്കെ സംവിധാനിച്ച് പുതിയ പാര്‍പ്പിട ജില്ല ഒരുങ്ങുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലുള്ള യുഡിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖനാത്ത് ക്വാര്‍ട്ടിയറിന് സമീപം ഒരുങ്ങുന്ന ജിയാര്‍ഡിനോ വില്ലേജ് എന്ന പേരിലുള്ള പാര്‍പ്പിട സമുഛയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നവയുഗ എന്‍ജിനീയറിങ് കമ്പനിയുമായി ഈയാഴ്ച കരാര്‍ ഒപ്പിട്ടു.
ദ്വീപ് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള 71.6 കോടി റിയാലിന്റെ പദ്ധതികള്‍ക്കായി ഈയാഴ്ച ഒപ്പിട്ട മൂന്നു കരാറുകളില്‍ ഒന്നാണിതെന്ന് യുഡിസി അറിയിച്ചു. പുതിയ സ്ഥലത്ത് 10 ആഡംബര വില്ലകള്‍ പണിയുന്നതിനുള്ളതാണ് മറ്റൊരു കരാര്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും ആഡംബര പൂര്‍ണവുമായ വില്ലകളായിരിക്കും ഇതെന്ന് യുഡിസി അവകാശപ്പെടുന്നു. വിവ ബഹ്്‌രിയയില്‍ പണിയുന്ന 480 അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ട അല്‍മുത്തഹിദ ടവേഴ്‌സിനു വേണ്ടിയുള്ളതാണ് മൂന്നാമത്തെ കരാര്‍.
പ്രത്യേകം കോംപൗണ്ടുകളും ഗേറ്റുകളുമുള്ള വില്ലകളാണ് ജിയാര്‍ഡിനോ വില്ലേജില്‍ ഒരുങ്ങുന്നത്. ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ഉണ്ടാവും. ക്ലബ്ബ് ഹൗസുകളും കായിക വിനോദ കേന്ദ്രങ്ങളും തയ്യാറാവുന്നുണ്ട്. ഒരു ആസ്പത്രിയും പുതിയ വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പുറമേ തൊട്ടടുത്തുള്ള 83,746 ചതുരശ്ര മീറ്റര്‍ പ്ലോട്ടില്‍ ഒരു സ്വകാര്യ സ്‌കൂളും നഴ്‌സറിയും പണിയുമെന്നും യുഡിസി അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ യുഡിസി ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരുന്നു.
3നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഇന്റര്‍നാഷനല്‍ സ്‌കൂളായിരിക്കും ഇതെന്ന് ആ സമയത്ത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയാണ് നവയുഗ എന്‍ജിനീയറിങ്ങിന്റെ ചുമതല. വൈദ്യുതി, വെള്ളം, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, കേന്ദ്രീകൃത ഖര മാലിന്യ സംവിധാനം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിനു പുറമേ പുതിയ പാര്‍പ്പിട ജില്ലയിലേക്കുള്ള റോഡ്, മഴവെള്ളം കൈകാര്യം ചെയ്യാനുള്ള സംവിധാനം, സൈന്‍ബോര്‍ഡുകളും തെരുവു വിളക്കുകളും സ്ഥാപിക്കല്‍, പുല്‍ത്തകിടികളും മറ്റും സ്ഥാപിച്ച് ഭൂമി മനോഹരമാക്കല്‍ തുടങ്ങിയ കാര്യങ്ങളും നവയുഗയാണ് ചെയ്യുകയെന്ന് ജനറല്‍ മാനേജര്‍ രവി കിഷോര്‍ പറഞ്ഞതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 15 മാസം കൊണ്ട് ഇത്തരം പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് കിടപ്പുമുറികളുള്ള 10 വില്ലകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രാദേശിക കമ്പനിയായ പ്രോമര്‍ ഖത്തറിനാണ്. 2018 മധ്യത്തില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവും. അല്‍മുത്തഹിദ ടവേഴ്‌സ് എന്ന പേരില്‍ ബീച്ചിനോട് അഭിമുഖമായി 480 അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുക ലൈറ്റണ്‍ കോണ്‍ട്രാക്ടിങ് ഖത്തറാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവിടെ പൈലിങ് പണികള്‍ നടക്കുന്നുണ്ട്. 2019 അവസാനം ഇതിന്റെ പണി പൂര്‍ത്തിയാവുമെന്ന് യുഡിസി അറിയിച്ചു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്