തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ല, യുഡിഎഫിനെ ഒരുമിച്ച് നിര്‍ത്തി സ്വന്തം നിലക്ക് സമരം ചെയ്യണമെന്നും സുധീരന്‍ പറഞ്ഞു. ഭരണ സമിതികളെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു. ഭരണത്തില്‍ ബി.ജെ.പി ശൈലി വെച്ചുപുലര്‍ത്തി സ്വാധീനമില്ലാത്ത ജില്ലാ ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ അവരുമായി സംയുക്ത സമരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.