Video Stories
മൂങ്ങകള്‍ ഉറങ്ങുകയാണ്, പ്രാപ്പിടിയന്മാര്‍ക്ക് വേണ്ടി

‘ഞങ്ങള്‍ പ്രാപ്പിടിയന്മാരോ പ്രാവോ അല്ല, മൂങ്ങകളാണ്. വിവേകമാണ് മൂങ്ങകളുടെ മുഖമുദ്ര. എല്ലാരും ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ ഇരിക്കുന്നവര്‍’ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോള്‍ മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനാണ് ഇങ്ങനെ പറഞ്ഞത്. ജനങ്ങളുടെ സാമ്പത്തിക വിനിമയത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന 1000, 500 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുക വഴി ജനത്തെ ആകെ പെരുവഴിയിലാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്കും പ്രധാനമന്ത്രി മോദിയും. 1978ലാണ് മുമ്പ് ഇമ്മാതിരി പണി രാജ്യത്തുണ്ടായത്. അന്ന് പ്രധാനമന്ത്രി ഗുജറാത്തുകാരനായിരുന്നു, ആര്.ബി.ഐ ഗവര്‍ണര്‍ ഗുജറാത്തുകാരനായിരുന്ന ഐ.ജി പട്ടേലും. രഘുറാമിന്റെ പിന്‍ഗാമിയായി ആര്.ബി.ഐ തലപ്പത്തുള്ള ഊര്‍ജിത് പട്ടേല്‍ ജനിച്ചത് കെനിയയിലെ നെയ്റോബിയിലാണെങ്കിലും വേര് ഗുജറാത്തിലെ ഖേദ ജില്ലയിലെ പലന ഗ്രാമത്തിലാണ്. അമ്മക്കൊപ്പം മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന ഊര്‍ജിത് അവിവാഹിതനാണ്. മോദിയെപ്പോലെയല്ല.
രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കുമോ എന്നായിരുന്നു സുബ്രഹ്മണ്യ സ്വാമിക്കടക്കം ആശങ്ക. രഘുറാമിന്റെ വിദേശ വിദ്യാഭ്യാസവും രീതികളുമായിരുന്നു തുടര്‍ച്ച നിഷേധിക്കാനായി സ്വാമി നിരത്തിയത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ചുവെന്നതും മുന്‍ ഗവര്‍ണര്‍ക്ക് അയോഗ്യതയായി കല്പിക്കപ്പെട്ടപ്പോള് ഇതൊന്നും ഈ സ്ഥാനത്തേക്ക് വരാന്‍ മുകേഷ് അംബാനിയുടെ ഇഷ്ടക്കാരനായ റിലയന്‍സിലെ ഈ മുന്‍ ഉദ്യോഗസ്ഥന് ഊര്‍ജിത് പട്ടേലിന് തടസ്സമായില്ല. റിലയന്‍സിന്റെ ബിസിനസ് വിപുലീകരണ പദ്ധതിയുടെ പ്രസിഡന്റായിരുന്നു ഊര്‍ജിത്. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്റെ എം.ഡിയായി പ്രവര്‍ത്തിച്ചതും യോഗ്യത കൂട്ടി. രഘുറാം രാജന് ഇന്ത്യന്‍ പൗരത്വം ജനനം കൊണ്ട് ലഭിച്ചതാണെങ്കില്‍ ഊര്‍ജിത് 2013ല്‍ ആര്.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെടുമ്പോഴാണ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും മുന്‍ ആര്.ബി.ഐ ഗവര്‍ണറുമായ ഡോ. മന്മോഹന് സിങാണ് ഇവന് ഈ നാടിന് ഏറെ വേണ്ടപ്പെട്ടവന് എന്ന ശിപാര്‍ശക്കത്ത് നല്‍കിയത്. ധനമന്ത്രി പി. ചിദംബരത്തിന്റെ തെരഞ്ഞെടുപ്പു കൂടിയായിരുന്നു അന്ന് ഊര്‍ജിത് പട്ടേല്‍.
1963 ഒക്ടോബര്‍ 28ന് നെയ്റോബിയില്‍ ജനിച്ച ഈ പട്ടേലരുടെ വിദ്യാഭ്യാസം അമേരിക്കയിലും ബ്രിട്ടനിലുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന്. എംഫില്‍ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ നിന്ന്. ഗവേഷണ ബിരുദം യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും. 1991-94 കാലത്ത് അന്താരാഷട്ര നാണയ നിധിയിലായിരുന്നു സേവനം. ഐ.എം.എഫിന്റെ ഇന്ത്യാദൗത്യം ഏറ്റെടുത്തു. മന്‍മോഹന്‍സിങിന്റെ കാലത്തായിരുന്നു ഇന്ത്യാദൗത്യവുമായി ഈ പട്ടേലരെ ഐ.എം.എഫ് നിയോഗിച്ചത്. ഐ.എം.എഫില്‍ നിന്ന് വായ്പാ സേവനത്തിന്റെ ഭാഗമായി ആര്.ബി.ഐയിലുമെത്തി. വായ്പാ വിപണി, ബാങ്കിങ് സംവിധാനം, പെന്ഷന് ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഊര്‍ജിതിന്റെ സേവനം രാജ്യം ഉപയോഗിച്ചു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവിധ ഉന്നത സമിതികളില്‍ ഊര്‍ജിത് അംഗമായി. പ്രത്യക്ഷ നികുതി, കോംപറ്റീഷന്‍ കമ്മീഷന്, പ്രധാനമന്ത്രിയുടെ പ്രത്യേക അടിസ്ഥാന സൗകര്യ വികസന ദൗത്യം, ടെലികോം… തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഊര്‍ജിതുണ്ടായിരുന്നു. ഇതേ കാലത്തു തന്നെയാണ് റിലയന്‍സില്‍ സേവനം അര്‍പിച്ചുകൊണ്ടിരുന്നത്. രാജ്യത്തോടൊപ്പം റിലയന്‍സും വളരുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കത്തക്കതായിരുന്നല്ലോ. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സദാ സഞ്ചരിക്കുന്ന ഈ കമ്പനികള്‍ കൈവരിക്കുന്ന നേട്ടത്തില്‍ അഭിമാനിക്കാനാവുന്നില്ലെങ്കില്‍ അവരെക്കുറിച്ച് എന്തു പറയാനാണ്!
2013ല്‍ ഡെപ്യൂട്ടി ഗവര്‍ണറായി ആര്.ബി.ഐയിലെത്തിയ ഊര്‍ജിത് സാമ്പത്തിക നയം രൂപവത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നയങ്ങളുടെ കാര്യത്തില്‍ രഘുറാം രാജന്റെ തുടര്‍ച്ചയായാണ് ഊര്‍ജിതില്‍ പലരും കാണുന്നതെങ്കിലും 1000, 500 രൂപ നോട്ടുകളുടെ പിന്‍വലിക്കലിലൂടെ വലിയ ചുവടുവെപ്പുകള്‍ക്ക് മുതിരുകയാണെന്ന് വ്യക്തമാകുന്നു. കൂടുതല്‍ കൈമാറ്റം ചെയ്യുന്ന ഈ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ജനത്തിനുണ്ടായേക്കാവുന്ന ദുരിതം മനസ്സിലാക്കാനോ പരിഹരിക്കാനോ മുതിരാത്തത് രാഷ്ട്രീയ നേതൃത്വത്തിന് വലിയ തലവേദന തന്നെ. 100 രൂപ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കുന്നതിന് പകരം പണം മാറ്റി വാങ്ങുന്നവരെ കണ്ടെത്താന്‍ വിരലില്‍ പുരട്ടുന്ന മഷിയാണ് ബാങ്കുകളിലെത്തിച്ചത്. ജനത്തിന്റെ ക്രയ ശേഷി കുത്തനെ കുറഞ്ഞതോടെ സകല സാമ്പത്തിക ഇടപാടുകളും മന്ദീഭവിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അര ശതമാനമെങ്കിലും കുറയുമെന്ന സൂചന വന്നുകഴിഞ്ഞു. കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ വ്യവസായ ശാലകള്‍ അടച്ചിടേണ്ട സ്ഥിതിയായി. നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചു. ചെറുകിട കച്ചവടക്കാര്‍ മിക്കവാറും പാപ്പരായി. വലിയ കള്ളപ്പണക്കാരാണ് ബാങ്കുകളില്‍ ക്യൂ നിന്ന് നാലായിരം രൂപ വീതം മാറ്റിയെടുക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിയത്. ബോളിവുഡിലേയും ടോളിവുഡിലേയും കള്ളപ്പണ രാജാക്കന്മാരായ സിനിമാനടീനടന്മാര് മോദിയെ സ്തുതിക്കുമ്പോള്‍ ബാങ്കില്‍ ക്യൂ നിന്ന് വെയിലത്ത് കുഴഞ്ഞ് വീഴുന്ന സാധാരണക്കാരില്‍ സാധാരണക്കാര്‍ മോദിയെ പഴിക്കുന്നു. മോദി പ്രഖ്യാപിച്ചത് ആറു മാസം മുമ്പെ 2000 രൂപ അടിച്ചു തുടങ്ങിയെന്നാണ്. എന്നാല്‍ 2000 രൂപ നോട്ടില്‍ രേഖപ്പെടുത്തിയത് 2016 സപ്തം. ആറിന് ഗവര്‍ണറുടെ ചൂമതലയേറ്റ ഊര്‍ജിതിന്റെ ഒപ്പും. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഗവര്‍ണറാകുന്ന എട്ടാമത്തെ ആളാണ് ഊര്‍ജിത്. 24ാമത് ഗവര്‍ണര്‍. അടുപ്പക്കാര്‍ക്കിടയില്‍ ഊര്‍ജിത് അിറയപ്പെടുന്നത് ജോളിഫെല്ലോ ആയിട്ടാണ്. ഒരു വീണ വായനക്കാരന് പറ്റിയ കുഴലൂത്തുകാരന്.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്