Connect with us

Sports

ക്രൊയേഷ്യന്‍ ജയത്തിനു പിന്നിലെ സമര്‍പ്പണത്തിന്റെ കഥ

Published

on

മോസ്‌കോ: ഇംഗ്ലണ്ടിനു മേലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് വിജയത്തില്‍ രണ്ട് കളിക്കാരുടെ അസാമാന്യമായ അര്‍പ്പണബോധത്തിന്റെയും കോച്ചിന്റെ അപാരമായ ധൈര്യത്തിന്റെയും കഥയുണ്ട്. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഫുള്‍ബാക്ക് വിര്‍സാല്‍കോയും തലേദിവസം പനിയുടെ പിടിയിലായിരുന്ന മധ്യനിരക്കാരന്‍ ഇവാന്‍ റാകിറ്റിച്ചും സെമിഫൈനലിന് ഇറങ്ങിയത് ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ മാറ്റിവെച്ചു കൊണ്ടാണ്. നൂറു ശതമാനം ആരോഗ്യവാന്മാരല്ലെന്നറിഞ്ഞിട്ടും തന്റെ തന്ത്രങ്ങളിലെ നിര്‍ണായക ഭാഗങ്ങളായ ഇരുവരെയും കളിപ്പിച്ച കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് ഒരു കൈവിട്ട കളിതന്നെയാണ് കളിച്ചത്. ടീമിന്റെ ജയത്തില്‍ ഇരുവരുടെയും സംഭാവന നിര്‍ണായകമായിരുന്നു എന്നറിയുമ്പോഴാണ് ഈ നീക്കത്തിന്റെ വില മനസ്സിലാവുക.

റാകിറ്റിച്ചും ലൂക്കാ മോദ്രിച്ചും നയിക്കുന്ന മധ്യനിരയെ ലക്ഷ്യം വെച്ചുകൊണ്ട് ഇംഗ്ലണ്ടിന് പ്രത്യേക പദ്ധതികളുണ്ടായിരുന്നതിനാല്‍ ആദ്യപകുതിയില്‍ ഇരുവര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാല്‍, ടീമിന്റെ നിര്‍ണായകമായ സമനില ഗോളിന് ചരടുവലിച്ചത് റാകിറ്റിച്ചും ഗോളടിക്കാന്‍ പാകത്തില്‍ പെരിസിച്ചിന് ക്രോസ് നല്‍കിയത് വിര്‍സാല്‍കോയുമാണ്.
മോദ്രിച്ചിനെ ഇംഗ്ലീഷ് മധ്യനിര പൂട്ടിയതിനാല്‍ മൈതാനത്തിന്റെ ഇടതുഭാഗത്തു കൂടിയാണ് ക്രൊയേഷ്യ ആക്രമണം നയിച്ചിരുന്നത്. ഈ ഭാഗത്താണ് റാകിറ്റിച്ച് നിലയുറപ്പിച്ചിരുന്നതും. എന്നാല്‍, ഇതുവഴിയുള്ള ആക്രമണങ്ങളുടെ മുനയൊടിക്കും വിധമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതിരോധ വിന്യാസം. ഇടതുവശത്തുനിന്ന് ബോക്‌സിലേക്ക് ക്രൊയേഷ്യന്‍ താരങ്ങള്‍ നല്‍കിയ ക്രോസുകളൊക്കെ ഇംഗ്ലണ്ടുകാര്‍ തുടര്‍ച്ചയായി വിഫലമാക്കി.

അതിനിടെയാണ് 65-ാം മിനുട്ടില്‍ റാകിറ്റിച്ച് വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ചത്. ബോക്‌സിനു മധ്യത്തിലായി പന്തുകിട്ടിയ താരം ഇടതുവശത്തേക്കോ മുന്നിലേക്കോ നല്‍കുന്നതിനു പകരം പന്ത് വലതുഭാഗത്ത് ത്രോലൈനിന് സമീപം നില്‍ക്കുകയായിരുന്ന വിര്‍സാല്‍കോക്ക് നല്‍കി.

അതുവരെ ഇവാന്‍ പെരിസിച്ചിനെ നോട്ടമിട്ടിരുന്ന ഇംഗ്ലണ്ട് ഡിഫന്റര്‍മാരുടെ ശ്രദ്ധ അതോടെ അങ്ങോട്ടു തിരിഞ്ഞു. സമയം കളയാതെ വിര്‍സാല്‍കോ ബോക്‌സിലേക്കു ക്രോസ് നല്‍കിയപ്പോള്‍ സ്വതന്ത്രനായി ഓടിക്കയറാനും പന്ത് വലയിലേക്ക് തട്ടാനും പെരിസിച്ചിനു കഴിഞ്ഞു. പെരിസിച്ചിന്റെ ഫിനിഷിങിനൊപ്പം റാകിറ്റിച്ചിന്റെ ബുദ്ധിയും വിര്‍സാല്‍കോയുടെ കൃത്യതയും സമ്മേളിച്ച ആ ഗോള്‍ മത്സരഗതി ക്രൊയേഷ്യക്ക് അനുകൂലമാക്കി. എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍ക്കോ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ നിന്ന് ക്ലിയര്‍ ചെയ്യുകയും ചെയ്തു.

ഗോള്‍കീപ്പര്‍ സുബാസിച്ചും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും മത്സരത്തിന്റെ തലേന്ന് അദ്ദേഹം ആരോഗ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റാകിറ്റിച്ചിന്റെയും വിര്‍സാല്‍കോയുടെയും കാര്യത്തില്‍ അതായിരുന്നില്ല സ്ഥിതി. നിര്‍ണായക ഘട്ടത്തില്‍ സന്നദ്ധത കാണിച്ച ഇരുവരും ടീമിന്റെ കന്നി ഫൈനലിലേക്കുള്ള യാത്രയില്‍ സുപ്രധാന പങ്കുവഹിച്ചു.

Sports

ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ

കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

Published

on

കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്‌ബോളില്‍ വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.

യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.

78 കാരനായ ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്‌സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.

ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്‌സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.

യു.എസ്, കാനഡ, മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.

 

Continue Reading

Sports

ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് തുടക്കം; പാകിസ്താന്‍ സിംബാബ്വെയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

Published

on

ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്‍, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

ടോസ് നേടിയ പാകിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്‍കി.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്‌കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്‌സ് അവസാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന്‍ ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന്‍ നേടി.

ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.

Continue Reading

Sports

ഓസ്ട്രേലിയന്‍ ഓപണ്‍: രണ്ടാം റൗണ്ടിലേക്ക് സാത്വിക്ചിരാഗ്

പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

Published

on

സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്‌പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.

അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്‌പേയ് അംഗങ്ങളായ സു ചിങ്‌ഹെങ് വു ഗുവാന്‍ സുന്‍ കൂട്ടുകെട്ടിനെ നേരിടും.

അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.

സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.

 

 

Continue Reading

Trending