Connect with us

kerala

പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; കുടുംബത്തിന്റെയും സ്‌കൂള്‍ അധികൃതരുടേയും മൊഴി രേഖപ്പെടുത്തി

എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗ്ലോബല്‍ സ്‌കൂള്‍ നിഷേധിച്ചു

Published

on

തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗ്ലോബല്‍ സ്‌കൂള്‍ നിഷേധിച്ചു. വിഷയത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായി പോലീസ് സംസാരിക്കും.

സ്‌കൂളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് തുടര്‍ നടപടികള്‍ ഉണ്ടാവുക. ജനുവരി 15ന് ഫ്‌ലാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മിഹിര്‍ അഹമ്മദ് ജീവനൊടുക്കുകയായിരുന്നു. മകന്‍ സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അമ്മ പരാതി നല്‍കിയിരുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നുവെന്നും സഹപാഠികളില്‍ നിന്ന് കുട്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.

ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തുവെന്നും ടോയ്‌ലെറ്റ് നക്കിച്ചുവെന്നു പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിഹിര്‍ ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനത്തിരയായിരുന്നു. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്.

തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍- രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ മിഹിര്‍ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായായിരുന്നു.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീര ഭാഗങ്ങള്‍ മോഷണം പോയി; ആക്രി കച്ചവടക്കാരന്‍ പിടിയില്‍

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാത്തോളജി ലാബിലെത്തിച്ച ശരീര ഭാഗങ്ങള്‍ ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചിരുന്നു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ആക്രി ആണെന്ന് കരുതി ആക്രിക്കാരന്‍ മോാഷണം നടത്തുകയായിരുന്നു.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.

Continue Reading

kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്

Published

on

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആന തുമ്പി കൈകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പുറത്തും കാലിനും പരുക്കേറ്റിട്ടുണ്ട്.

മാതാവിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു നാരായണന്‍ വനത്തിനുള്ളില്‍ എത്തിയത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിയുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്

Published

on

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Continue Reading

Trending