മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന്‍ ദാരുണാന്ത്യം.കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം.കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പ്രര്‍ത്ഥിക്കുന്നതിനിടെയായിരുന്നു അപകടം.ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ത്ഥിച്ച് നിന്നവരെ കുത്തുകയായിരുന്നു.ഇതൊടെ സ്വയരക്ഷാര്‍ത്ഥം കുറച്ച് പേര്‍ പളളിയില്‍ കയറി. ഇതൊടെ പളളിയില്‍ ഉണ്ടായിരുന്ന ചിലര്‍ക്കും കുത്തേറ്റു.