Connect with us

kerala

വിസ്മയത്തേരില്‍ ഒരു പൂന്തോപ്പ്; ഷമീറയുടെ ഗൃഹാങ്കണം

വിദേശ വിപണിയില്‍ വിലയേറിയ ഇനങ്ങളാണ് ഷമീറയുടെ വീട്ടിലെ ഓരോ പൂവും.

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പൂക്കളോടുള്ള ഇഷ്ടം കാടുകയറി, ഒടുവില്‍ കടലിനപ്പുറത്ത് നിന്നുമെത്തി കുറ്റിയാട്ടൂര്‍ എട്ടേയാറിലെ ‘തണല്‍’ വീട്ടില്‍ നിറഞ്ഞു അഗ്ലോനിമയുള്‍പ്പെടെ വൈവിധ്യങ്ങളുടെ നിര. വിസ്മയിപ്പിക്കും അധ്യാപികയായ ഷമീറയുടെ അലങ്കാര സസ്യ ശേഖരം.
മയ്യില്‍ പഞ്ചായത്തിലെ വീട്ടില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ഫിലോഡെന്‍ഡ്രോണ്‍, വിവിധ വര്‍ണങ്ങളില്‍ വിളഞ്ഞ ആന്തൂറിയം, കണ്ടാല്‍ കൊതിപ്പിക്കും എപ്പിഷ്യ തുടങ്ങി വിദേശ പൂവുകളും സസ്യങ്ങളുമാണ് കാഴ്ചക്കാരില്‍ വിസ്മയമുണര്‍ത്തുന്നത്. ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങിയതാണ് വര്‍ണവൈവിധ്യം തൂവും ചെടികള്‍. വിവിധ നിറങ്ങളില്‍ വിരിഞ്ഞ പൂക്കളുടെ സൗന്ദര്യം പ്രദേശവാസികള്‍ക്കും കൗതുക കാഴ്ചയാണിപ്പോള്‍.

വിദേശ വിപണിയില്‍ വിലയേറിയ ഇനങ്ങളാണ് ഷമീറയുടെ വീട്ടിലെ ഓരോ പൂവും. മേലാനോഗ്രയിസ്, പിങ്ക് പ്രിന്‍സസ് അങ്ങിനെ നീളുന്നു ആയിരത്തോളം വ്യത്യസ്ത ചെടികളുടെ ശേഖരം. ചെറുപ്പം മുതലേയുണ്ട് ചെടികളോടുള്ള ഇഷ്ടം. നാട്ടില്‍ ലഭ്യമായ ചെടികളിലൂടെയാണ് തുടക്കം. അത് ഒരു ഹോബിയായി വളര്‍ന്നതോടെ വിദേശയിനങ്ങളാല്‍ സമ്പുഷ്ടമായ പൂന്തോട്ടമായി പുഷ്പിച്ചു.
കുറ്റിയാട്ടൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയായ എം.കെ ഷമീറയ്ക്ക് ഇഷ്ടം പൂവിട്ട് ഉണങ്ങിക്കരിഞ്ഞുവീഴുന്ന ചെടികളേക്കാള്‍ നിത്യഹരിതങ്ങളായി വളരും അലങ്കാര ചെടികളോടാണ്. കോവിഡ് കാലത്തെ വിരസത തന്നെയാണ് ഷമീറയുടെ വീട്ടുമുറ്റവും പൂങ്കാവനമാക്കി മാറുന്നതിലെത്തിയത്. ഓണ്‍ലൈനായും വിദേശത്തെ സുഹൃത്തുക്കളിലൂടെയുമാണ് ചെടികള്‍ സ്വന്തമാക്കാറ്.
സമൂഹമാധ്യമങ്ങളിലൂടെ ഇന്‍ഡോര്‍ ഗാര്‍ഡനിംഗിലെ താരം അഗ്ലോനിമയുടെ മൂല്യം അറിഞ്ഞതോടെ അവയുടെ പുതിയ ഇനങ്ങളും സ്വന്തമാക്കി തുടങ്ങുകയായിരുന്നു. ഈ പൂന്തോപ്പില്‍ ഇപ്പോള്‍ 150 ഇനം അഗ്ലോനിമയുണ്ട്. ജോലിസംബന്ധമായ പിരിമുറുക്കം കുറക്കാനും മാനസിക ഉല്ലാസത്തിനും ചെടിപരിപാലനം സഹായിക്കുമെന്ന് ഷമീറ പറയുന്നു. അലങ്കാര ചെടികള്‍ക്കൊപ്പം മട്ടുപ്പാവ് പച്ചക്കറി കൃഷിയും വിജയകരമായി നടത്തുന്നുണ്ട് ഈ അധ്യാപിക.കൃഷിഭവന്റെ സഹകരണത്തോടെ 250ലധികമുണ്ട് ചെടിചട്ടികളില്‍ വളരുന്ന പച്ചക്കറി ഇനങ്ങള്‍. അധ്യാപകനായ ഭര്‍ത്താവ് ഇബ്രാഹിമും മക്കള്‍ മെഹജുബായും മിസ്ബാഹും ഒപ്പമുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

EDUCATION

ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ല; മലബാറില്‍ വീണ്ടും അവഗണനയുടെ അധ്യായന വര്‍ഷം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.

Published

on

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ലാതെ ഇത്തവണയും മലബാറിലെ വിദ്യാർത്ഥികൾ പെരുവഴിയിലാകും. അധിക ബാച്ചിന് പകരം അധിക സീറ്റുകൾ അനുവദിച്ചാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിൽ ഞെരുങ്ങി ഇരിക്കേണ്ടി വരും. പഠന നിലവാരത്തെയും അധ്യാപനത്തെയും ഇത് ബാധിക്കും.

ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾ കൊമേഴ്‌സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.

മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. തെക്കൻ ജില്ലകളിൽ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മലബാറിനോട് സർക്കാർ ഇത്തവണയും അവഗണന തുടരുന്നത്.

Continue Reading

Trending