kerala

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം

By webdesk14

August 18, 2023

ഗുരുവായൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരന് പരിക്കേറ്റു. കണ്ണൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനെത്തിയ കുടുംബത്തിലെ അംഗമായ ഡ്യൂവിത്ത് എന്ന് കുട്ടിക്കാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്.

കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരനാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് കുട്ടി ഗുരുവായൂരെത്തിയത്.