Connect with us

india

കൂറുമാറാന്‍ നൂറുകോടി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എം.പി

ജനാധിപത്യത്തെ കോടികള്‍ കൊണ്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

Published

on

ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരുന്നതിന് എല്‍ഡിഎഫ് എംഎല്‍എയായ തോമസ് കെ.തോമസ് ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഈ സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. അദ്ദേഹത്തിന് അറിവുള്ള വിഷയമാണിത്. എന്നിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയുന്നില്ല. അതിന്റെ വസ്തുത അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദുരൂഹമാണ്.ജനാധിപത്യത്തെ കോടികള്‍ കൊണ്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ സിപിഎം നേതാവ് പിപി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറാകാത്ത പോലീസ് അന്വേഷിച്ചാല്‍ ഈ സംഭവത്തില്‍ സത്യം പുറത്തുവരില്ല. പോലീസിന്റെ തണലിലിലും സിപിഎമ്മിന്റെ സംരക്ഷണത്തിലുമാണ് പിപി ദിവ്യ ഇപ്പോഴും കഴിയുന്നത്. എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന അന്വേഷണത്തിലും ആശങ്കയുണ്ട്.

എഡിഎമ്മിന്റെ കുടുംബത്തിനും ഇതേ ആശങ്കയുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ഉചിതം. പിപി ദിവ്യക്കെതിരെ നടപടിയെടുത്തുയെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്ററായി നിയമിച്ച് ബി.ജെ.പി

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം.

Published

on

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയാണ് പുഷ്യമിത്ര ഭാര്‍ഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയായിരിക്കുമ്പോള്‍ രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിലത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു.

2021ല്‍ ഇന്ദോറില്‍ പാര്‍ട്ടി നടത്തിയതിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവില്‍ പറഞ്ഞത്.

രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയില്‍ സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

Continue Reading

india

ആന്ധ്രപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ആന്ധ്രപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ താമസിക്കുന്ന ആളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡാണ്. മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കായിരുന്നു. ഭാര്യയുടെ മാതാവും ഇവരോടൊപ്പമായിരുന്നു താമസം.

ജനുവരി 18നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിന് ശേഷം മാധവിയെ കാണാതായി. മകളെ കാണാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറം ലോകമറിയുന്നത്.

ചോദ്യം ചെയ്യലില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. പിന്നാലെ വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി.

 

Continue Reading

india

മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍ അപകടം; മരണം 13 ആയി

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.

Published

on

മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ റെയില്‍ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. ലഖ്‌നൌവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക പൊങ്ങുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ചങ്ങല വലിച്ച് പുറത്തേക്ക് ചാടുകയുമായിരുന്നു. b4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്.

ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ ചില യാത്രക്കാര്‍ തൊട്ടടുത്ത ട്രാക്കില്‍ വീഴുകയായിരുന്നു. എന്നാല്‍ അതേസമയം കടന്നുപോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് ഈ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാജ മുന്നറിയിപ്പ് നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Continue Reading

Trending