kerala

മലയാളി വിദ്യാര്‍ഥിനി റഷ്യയിലെ തടാകത്തില്‍ വീണ് മരിച്ചു

By webdesk14

June 26, 2023

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏക മകളാണ് പ്രത്യൂഷ.

റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികളാണ് പ്രത്യൂഷയുടെ മരണവിവരം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം പ്രത്യുഷയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ തങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ബന്ധുക്കളെ അറിയിച്ചത്.