kerala

മകന്റെ ബൈക്ക് കത്തിക്കാന്‍ അമ്മയുടെ ക്വട്ടേഷന്‍; പിന്നാലെ അതേ സംഘം ആക്രമിച്ചു, അറസ്റ്റ്

By webdesk11

September 18, 2023

മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം തന്നെ ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുള്ളിയാക്കുറിശ്ശി തച്ചകുന്നില്‍ നഫീസക്ക് നേരെയാണ് മൂന്നംഘ സംഘം ആക്രമണം നടത്തിയത്. തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍, പന്തളം ചേരി നാസര്‍, മെഹബൂബ് എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ വീട്ടമ്മ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. പ്രതികള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ബൈക്ക് കത്തിക്കാന്‍ നഫീസ ക്വട്ടേഷന്‍ നല്‍കിയത്. പറഞ്ഞുറപ്പിച്ച തുക ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ അരങ്ങേറിയത്. വെള്ളിയാഴ്ച മാരകയുധങ്ങളുമായി വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിക്കുകയായിരുന്നു. വീട് അടിച്ചുപൊളിക്കുകയും ചെയ്തിട്ടുണ്ട്.