Connect with us

gulf

ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ ഹൃദയഘാതം സംഭവിച്ച് മലപ്പുറം സ്വദേശി ഖത്തറില്‍ മരിച്ചു

വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്

Published

on

രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്.

ജൂലായ് ആദ്യ വാരമാണ് ഇദ്ദേഹം ഖത്തറില്‍ സ്വകാര്യ ടൈപ്പിങ് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ, ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു.

വലിയാക്കത്തൊടി അഹമ്മദ് മുസ്‌ലിയാരാണ് പിതാവ്. മാതാവ് ആയിശ. കൊടലിട സീനത്ത് ആണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഹനൂന്‍ (മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് ഹഫിയ്യ് (അല്‍ ബിര്‍ സ്‌കൂള്‍ വേങ്ങര), ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞ്. സഹോദരങ്ങള്‍: മുനീര്‍, ത്വയ്യിബ്, ബദരിയ്യ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

FOREIGN

അബുദാബിയിലും ഫ്രീ സോണ്‍ വരുന്നു; ചെറുകിട സംരംഭകര്‍ക്ക് വിപുലമായ അവസരം

ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി ഫ്രീ സോണ്‍ വരുന്നു. ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.

വിമാനത്താവളത്തിന് തെക്ക് ഭാഗത്തായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഇതിനായി സൗകര്യമൊരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നൂറിലധികം വ്യവസായ യൂണിറ്റുകളാണ് ഇവിടെ ഉണ്ടാകുക.

റിയല്‍എസ്റ്റേറ്റ്, ലോജിസ്റ്റിക് മേഖലകളില്‍ ഇതിലൂടെ പുതിയ മുന്നേറ്റമുണ്ടാകുമെന്ന അബുദാബി എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ മൗറിന്‍ ബന്നര്‍മെന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അബുദാബി പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് വ്യോമഗതാഗതത്തിന് തുറന്നുകൊടുത്തത്.

Continue Reading

FOREIGN

വ്യാപാര മേഖലയില്‍ മുന്നേറ്റം: ദുബൈയില്‍ പരിശീലനമൊരുക്കി എഡോക്‌സി

കോഴിക്കോട് ജില്ലക്കാരനായ ഷറഫുദ്ദീന്‍ മംഗലാടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ബിസ്‌നസ് മേഖലയിലുള്ളവര്‍ക്ക് ഈ മാസം 9ന് പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നത്.

Published

on

അബുദാബി: ഗള്‍ഫ് നാടുകളില്‍ വാണിജ്യരംഗത്ത് മുന്നേറ്റം ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലനമൊരുക്കി എഡോക്‌സി. കോഴിക്കോട് ജില്ലക്കാരനായ ഷറഫുദ്ദീന്‍ മംഗലാടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ബിസ്‌നസ് മേഖലയിലുള്ളവര്‍ക്ക് ഈ മാസം 9ന് പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നത്.

വാണിജ്യമേഖലയില്‍ പുതിയ മേച്ചില്‍പുറം തേടുന്നവര്‍ക്കും നിലവിലുള്ള ബിസ്‌നസ്സ് പുരോഗമിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന മാനേജിംഗ് ഡയറക്ടര്‍ ഷറഫുദ്ദീന്‍ മംഗലാട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബിസ്‌നസ് രംഗത്ത് പുതിയ കാല്‍വെപ്പ നടത്തിയവര്‍ക്ക എങ്ങിനെ ഉയരാനും അഭിവൃദ്ധിയിലേക്ക് എത്തിപ്പെടാനും സാധ്യമാകുമെന്നതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന അേേദ്ദഹം പറഞ്ഞു.

9ന് കാലത്ത് 9മുതല്‍ വൈകീട്ട 5 വരെ ദുബൈ ഡബ്ള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യാവസായിക പരിശീലകന്‍ ഷമീം റഫീഖ് ക്ലാസ്സെടുക്കും. പ്രവാസി ചെറുകിട-ഇടത്തരം നിക്ഷപകര്‍ക്ക് ഇതൊരു വഴികാട്ടിയായിരിക്കുമെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.

Continue Reading

gulf

ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ്; ഹജ് തീർഥാടകർക്കുള്ള വിസ നടപടി ലംഘൂകരിക്കും

സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി നടത്തിയ ചർച്ചയിലാണു തീരുമാനം

Published

on

ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ് തുടങ്ങാൻ തീരുമാനം. സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി നടത്തിയ ചർച്ചയിലാണു തീരുമാനം. ഹജ് തീർഥാടകർക്കുള്ള വീസ നടപടി ലംഘൂകരിക്കാനും ചർച്ചയിൽ തീരുമാനമായി. ഹജ് വിസ അപേക്ഷകൾക്കായി ഇന്ത്യയിൽ മൂന്ന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.

എല്ലാ പിന്തുണയ്ക്കും നന്ദിപറയുന്നതായി കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനി പറഞ്ഞു. ഉംറ നിർവഹിക്കുന്നവർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു സൗദി ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തിയത്.

Continue Reading

Trending