Connect with us

kerala

രണ്ടു വയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മുങ്ങിമരിച്ചു

കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു.

Published

on

കണ്ണൂര്‍: വീടിന് സമീപത്തെ കുളത്തില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസ്സുകാരി മുങ്ങി മരിച്ചത്. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്.

കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു. വീടുപണിക്ക് വേണ്ടി നിര്‍മ്മിച്ചതായിരുന്നു കുളം.

kerala

പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന

നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

Published

on

മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.

മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്റെ വില 11,410 രൂപയായി ഉയര്‍ന്നു. പവന്റെ വില 160 രൂപ ഉയര്‍ന്ന് 91,280 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് 4,072.87 ഡോളറായാണ് വില കുറഞ്ഞത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി. യു.എസ് ജോബ് ഡാറ്റ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതീക്ഷിച്ചത്ര തിരിച്ചടി ഉണ്ടാകാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വീണ്ടും വിരളമായത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. പവന്റെ വിലയില്‍ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 91,120 രൂപയായാണ് കുറഞ്ഞത്.

Continue Reading

kerala

തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍

കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.

Continue Reading

Trending