2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദിക്ക് ംആദ്മി പാര്‍ട്ടി സഹായകമായിട്ടുണ്ടെന്നും, എന്നാല്‍ 2019ല്‍ ഭരണത്തില്‍ നിന്ന് മോദിയെ പുറത്താക്കുമെന്നും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയ്ന്‍.

മോദി അദ്വാനിയെ മൂലക്കിരുത്തിയ പോലെ തന്റെ പാര്‍ട്ടി മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും ജെയ്ന്‍ പറഞ്ഞു. ‘മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് സത്യേന്ദ്ര ജെയ്ന്‍ ആണ്. എന്നാല്‍ ആ മോദി തന്നെ അദ്വാനിയെ പാര്‍ട്ടിയില്‍ മൂലക്കിരുത്തി. ഞങ്ങളാണ് മോദിയെ 2014ല്‍ പ്രധാനമന്ത്രിയാക്കിയത്. എന്നാല്‍ ഞങ്ങളെയും അദ്വാനിയെ പോലെ ചവിട്ടുകയാണ് മോദി ചെയ്തത്. 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും ജെയ്ന്‍ പറഞ്ഞു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആംആദ്മി പാര്‍ട്ടി ആര്‍എസ്എസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.