ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്): ആദ്യ ഹോം മത്സരത്തിനു തൊട്ടു മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി അയര്‍ലന്‍ഡിലേക്ക് പറന്ന ആരോണ്‍ ഹ്യൂസ് തുടരെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടപ്പോള്‍ ഹ്യൂസിനെ നാട്ടുകാരും കൈവിട്ടു..! ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് സിയില്‍ അയര്‍ലന്‍ഡ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് സാന്‍മരീനോയെ തകര്‍ത്തെങ്കിലും ഹ്യൂസിന് അവസരമൊന്നും ലഭിച്ചില്ല. പകരക്കാരനായി പോലും കളത്തിലിറങ്ങാന്‍ ഹ്യൂസിന് അവസരമൊത്തില്ല.