Connect with us

Sports

രാത്തോര്‍ കീ സിന്ദാബാദ്

Published

on

കമാല്‍ വരദൂര്‍

ഒളിംപിക്‌സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക് മാത്രമാണല്ലോ സ്ഥാനം. പക്ഷേ ചരിത്രത്തില്‍ ആദ്യമായി വലിയ ഒരു മേളക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഇന്ത്യന്‍ കായിക ലോകവും അഭിനന്ദനക്കുറിപ്പെഴുതിയ സന്തോഷത്തില്‍ തേര്‍ഡ് ഐയും ആ വഴിയേ സഞ്ചരിക്കട്ടെ…. ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സംഘം നടത്തിയ പ്രകടനം കേവലം സുന്ദരമായിരുന്നില്ല-സൂപ്പറായിരുന്നു. 2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക് മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കവെ വനിതകളുടെ ഡിസ്‌ക്കസ് ത്രോ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ എന്ന നിലില്‍ ഇന്ത്യന്‍ പ്രകടനത്തില്‍ അഭിമാനം തോന്നിയത്. പത്ത് പേര്‍ മല്‍സരിച്ച ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമ്മുടെ താരങ്ങള്‍. സ്വര്‍ണമണിഞ്ഞത് കൃഷ്ണ പൂനിയ, വെള്ളി നേടിയത് ഹര്‍വന്ത് കൗര്‍, വെങ്കലം നേടിയത് സീമാ ആന്റില്‍…. ആ സന്തോഷ മുഹൂര്‍ത്തം ഒരിക്കലും മറക്കാനാവില്ല. നമ്മുടെ ജനഗണമന സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന നിമിഷം. ഡല്‍ഹിയിലെ സ്വന്തം വേദികളില്‍ ഇന്ത്യ ആ ഗെയിംസില്‍ സ്വന്തമാക്കിയത് 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലും ഉള്‍പ്പെടെ 101 മെഡലുകള്‍. അതിന് ശേഷം 2014ല്‍ സ്‌ക്കോട്ടിഷ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയില്‍ പതിവ് പോലെ ഇന്ത്യന്‍ പ്രകടനം ദയനീയമായി. 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ മാത്രം. ഇത്തവണ ഗോള്‍ഡ് കോസ്റ്റിലേക്ക് വലിയ സംഘത്തെ അയച്ചപ്പോള്‍ ആദ്യ വാര്‍ത്ത വന്നത് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ റൂമില്‍ നിന്നും സിറിഞ്ച് കണ്ടെത്തി എന്നായിരുന്നു. നാണക്കേടിന്റെ പുതിയ ഗാഥ ഇന്ത്യ രചിക്കുമെന്ന പ്രതീതിക്കിടെ പക്ഷേ മല്‍സരങ്ങളുടെ ആദ്യ ദിനം ഇന്ത്യ സ്വര്‍ണം നേടി. ഇന്നലെ ഗെയിംസ് സമാപിച്ചപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 66 മെഡലുകള്‍. ഇതില്‍ 26 സ്വര്‍ണങ്ങള്‍, 20 വെള്ളി, 20 വെങ്കലം. അത് മാത്രമല്ല പതിനൊന്ന് ഗെയിംസ് റെക്കോര്‍ഡുകളും ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു റെക്കോര്‍ഡുകളുടെ വേലിയേറ്റം തന്നെ കാഴ്ച്ചവെച്ചതായിരുന്നു ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജ്ജമായത്. 16 വയസ്സ് മാത്രം പ്രായമുള്ള മനു ഭേക്കര്‍ വനിതാ ഷൂട്ടിംഗിലും 15 കാരനായ അനീഷ് ബന്‍വാല പുരുഷ ഷൂട്ടിംഗിലും കാഴ്ച്ചവെച്ച പ്രകടനം ലോക വേദികളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ടേബിള്‍ ടെന്നിസ് ടീം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ എട്ട് മെഡലുകളാണ് വാരിക്കൂട്ടിയത്. മാനിക ബത്ര രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമുള്‍പ്പെടെ നാല് മെഡലുകളാണ് കഴുത്തിലണിഞ്ഞത്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മല്‍സരിച്ചത് ഇന്ത്യയുടെ സൈനയും സിന്ധുവും. ആറ് സ്വര്‍ണങ്ങളാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്.ഗെയിംസിന് നല്ല മുന്നൊരുക്കം ഇന്ത്യ നടത്തി എന്നതാണ് അഭിനന്ദനീയ ഘടകം. റിയോ ഒളിംപിക്‌സിലെ നിരാശക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം കര്‍ക്കശമായി നീങ്ങി കായിക വഴിയിലെ വില്ലന്മാരെ ധൈര്യസമേതം നേരിട്ടത് രണ്ടാം വിജയം. ടീം സെലക്ഷനില്‍ രാഷ്ട്രീയം ശക്തമായിരുന്നില്ല എന്നത് അതിലും പ്രധാനം. നമ്മുടെ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ഒരു മുന്‍ ഒളിംപ്യന്‍ ആയത് അതിലും വലിട ഘടകം. ആദ്യമായാണല്ലോ കായികഭരണം കായികമറിയുന്ന ഒരാളുടെ കൈകളില്‍ ലഭിച്ചത്. ഇനിയിതാ ഏഷ്യന്‍ ഗെയിംസ് വരുന്നു- തുടരട്ടെ ഈ സ്വര്‍ണ യാത്ര.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

നെയ്മർ രക്ഷകനായി; പരിക്ക് അവഗണിച്ച് ഇറങ്ങിയ കളിയിൽ സാന്റോസിന് തകർപ്പൻ വിജയം

ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

Published

on

ബ്രസീൽ സീരി എ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന സാന്റോസ് എഫ്സിയെ അതിജീവനത്തിലേക്ക് നയിച്ച് സൂപ്പർതാരം നെയ്മർ വീണ്ടും ‘ഗെയിംചേഞ്ചർ’ ആയി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

17-ാം സ്ഥാനത്ത് നിൽക്കുന്ന സാന്റോസിന് ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. തരംതാഴ്ത്തപ്പെടുന്ന ടീമുകളുടെ പട്ടികയിൽനിന്ന് മാറാനായിരുന്നു ജയത്തിന്റെ അടിയന്തര ആവശ്യം. അതോടെ ബാല്യകാല ക്ലബിനെ രക്ഷിക്കാൻ നെയ്മർ തന്നെ മുന്നോട്ട് വന്നു. പുതിയ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീമിനുവേണ്ടി മൈതാനത്തിലിറങ്ങുകയായിരുന്നു.

മത്സരത്തിൽ 25-ാം മിനിറ്റിൽ നെയ്മറുടെ ഗോളോടെ സാന്റോസ് ലീഡ് എടുത്തു. 36-ാം മിനിറ്റിൽ ലൂക്കാസ് കലിന്റെ ഓൺഗോളിലൂടെ ലീഡ് ഇരട്ടിയായി. 67-ാം മിനിറ്റിൽ ജാവോ ഷ്മിത്തിന്റെ ഗോളും ചേർന്ന് സാന്റോസ് തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആശ്വാസകരമായ നിലയിലേക്ക് നീങ്ങി. ഇപ്പോൾ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി സാന്റോസ് 15-ാം സ്ഥാനത്താണ്. 20 ടീമുകളുള്ള ലീഗിൽ അവസാന നാലു ടീമുകളാണ് തരംതാഴ്ത്തപ്പെടുന്നത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ടീമിന്റെ ഭാവി നിർണയിക്കുന്നതാകും.

അതേസമയം, നെയ്മറിന്റെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്ക ആരാധകരിൽ തുടരുകയാണ്. ഹാംസ്ട്രിംഗ്, പേശീ പ്രശ്‌നങ്ങൾ തുടങ്ങി 2025ൽ നിരവധി പരിക്കുകൾ നേരിട്ട നെയ്മറിന് ലോകകപ്പിന് മുമ്പ് പൂർണമായും മടങ്ങിവരാൻ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ആറുമാസത്തെ സമയപരിധി നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ പരിക്ക് നെയ്മറിന്റെ വേൾഡ് കപ്പ് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്നതാണ് വലിയ ചോദ്യചിഹ്നം.

Continue Reading

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയ്ക്ക് ഏഴ് ഗോളിന്റെ തകര്‍പ്പന്‍ ജയം

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

Published

on

സാന്റിയാഗോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ അതിവ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ നാല് ഗോളുകള്‍ നേടി മുന്നേറ്റമുറപ്പിച്ചു. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി വമ്പന്‍ ജയം ഉറപ്പിച്ചു.

റോസണ്‍ കുജുരും ദില്‍രാജ് സിംഗും രണ്ടു ഗോളുകള്‍ വീതം നേടി. അജീത് യാദവ്, അന്‍മോല്‍ ഏക, രോഹിത് എന്നിവരും ഗോള്‍വേട്ടയില്‍ പങ്കാളികളായി.

ഇന്ന് ഇന്ത്യ ഒമാനെതിരെയാണ് രണ്ടാം മത്സരം കളിക്കുക. ഇന്നലെ നടന്ന മറ്റൊരു ബി പൂള്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒമാനെ 40 ന് പരാജയപ്പെടുത്തിയിരുന്നു.

വമ്പന്‍ വിജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ബി പൂളില്‍ ഒന്നാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാമതും ഒമാന്‍ മൂന്നാമതുമായാണ് നിലനില്‍ക്കുന്നത്.

Continue Reading

Sports

പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ, കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള്‍ ഇപ്പോള്‍ ആഴ്സനലിന്റെയും ചെല്‍സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

എന്നാല്‍ പോയിന്റ് നിലയില്‍ ചെല്‍സിയേക്കാള്‍ ഏറെ മുന്നിലാണ് ആഴ്സനല്‍. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്‍ നില്‍ക്കുന്ന ഗണ്ണേഴ്‌സ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഈ മേല്‍ക്കോയ്മ നിലനിര്‍ത്തുമോ എന്നത് വലിയ ചര്‍ച്ചയാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 23-ന് ടോട്ടന്‍ഹാമിനെ 41 നും, തുടര്‍ന്ന് വെറും നാല് ദിവസംക്കുള്ളില്‍ 27-ന് ബയേണ്‍ മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്‍ മികച്ച ഫോമിലാണ്.

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ആഴ്സനലും ചെല്‍സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.

Continue Reading

Trending