അ​ബു​ദാ​ബി: ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ കൊട്ടാരം ജീവനക്കാരനെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. സ​ങ്കീ​ർ​ണ​മാ​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നായി ആശുപത്രിയില്‍ വിശ്രമിക്കുന്ന മ​ല​പ്പു​റം കു​റു​വ പ​ഴ​മു​ള്ളൂ​ർ മു​ല്ല​പ്പ​ള്ളി അ​ലിയെ കാണാനാണ്  അ​ബുദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്​യാന്‍ നേരിട്ട് എത്തിയത്.അ​ബൂ​ദ​ബി ക്ലീ​വ്​​ലാ​ൻ​റ്​ ആ​ശു​പ​ത്രി​യി​ലാണ് അലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചെ​ണ്ട​ക്കോ​ട്​ മു​ല്ല​പ്പ​ള്ളി കോ​മു​ക്കു​ട്ടി​യു​ടെ മ​ക​നാ​യ അ​ലി 16-മത്തെ വ​യ​സി​ൽ അബുദാബിയില്‍ എ​ത്തി​യ​താ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ബു​ദാബി കൊ​ട്ടാ​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അടുത്തിടെ ഇദ്ദേഹത്തിന്  ത​ല​വേ​ദ​യും ക്ഷീ​ണ​വും ശ​ക്​​ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ത​ല​ച്ചോ​റി​ൽ ര​ക്​​തം ക​ട്ട​പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ടി​യ​ന്തി​ര ശ​സ്​​ത്ര​ക്രി​യ ന​ട​ത്തു​വാ​നാ​യി​രു​ന്നു ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം.

ഇദ്ദേഹത്തിന്‍റെ ആനാരോഗ്യം മനസിലാക്കിയ അബുദാബി ഭരണാധികാരിയുടെ ഓഫീസ് ​അലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ അറിഞ്ഞ്. എല്ലാ സഹായങ്ങളും ഉ​റ​പ്പും ന​ൽ​കി. ശ​സ്​​ത്ര​ക്രി​യ​ക്കു ശേ​ഷം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​നാ​യി റോ​യ​ൽ കോ​ർ​ട്ട്​ ഓഫീസ്​ ത​ന്നെ​യാ​ണ്​ ക്ലീ​വ്​​ലാ​ൻ​റ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ അ​ലി​യെ മാ​റ്റി​യ​ത്.