Connect with us

Culture

വനിതാ മതിലിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ വിഭാഗം

Published

on

അരുൺ ചാമ്പക്കടവ്

കൊല്ലം : ഇടതുമുന്നണി വിപുലീകരണത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഇതിന്റെ ഭാഗമായി ഒന്നാം തീയതി നടക്കുന്ന വനിതാ മതിലിൽ നിന്ന് മാറി നിൽക്കാനാണ് എം.എൽ.എയുടെയും കൂട്ടരുടെയും തീരുമാനം. കുന്നത്തൂർ മണ്ഡലത്തിലെ വനിത മതിലിന്റെ പ്രധാന ചുമതല വഹിക്കുന്നത് കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ്. സമ്മർദ്ധ തന്ത്രമായി രഹസ്യ നീക്കം കൊല്ലം ജില്ലയിലെ ചില സി.പി.എം നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ആർ.എസ്.പി യെ പിളർത്തിയതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തത് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി ജയരാജനാണെന്ന് ഇന്നലെ ലെനിനിസ്റ്റ് നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആർ.എസ്.പി എൽഡിഎഫിൽ നിന്നപ്പോൾ ലഭിച്ച മന്ത്രി സ്ഥാനം ഉൾപ്പെടെ എല്ലാ ബോർഡ് സ്ഥാനങ്ങളും നൽകാം എന്നായിരുന്നു കോവൂർ കുഞ്ഞുമോന് സി.പി.എം നേതാക്കൾ ആദ്യം ഉറപ്പ് നൽകിയത് .

മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും സിപിഎമ്മുമായി ആർ.എസ്.പി ലെനിനിസ്റ്റ് വിഭാഗം ചർച്ച നടത്തിയിരുന്നു എന്നിട്ടും ഫലം കണ്ടില്ല. പിന്നീട് അഗ്രോ ഇൻഡസ്ട്രി , ടെക്സ്റ്റൈയിൽ കോർപറേഷൻ എന്നിവയുടെ ചെയർമാൻ സ്ഥാനം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. കുന്നത്തൂർ മണ്ഡലത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമാണ് എം.എൽ.എയുടെ പാർട്ടിക്ക് മണ്ഡലത്തിലെ ത്രിതല പഞ്ചായത്തിലെ ഏക പ്രാതിനിധ്യം.

കഴിഞ്ഞ 20 വർഷമായി കുന്നത്തൂരിനെ പ്രതിനിധികരിക്കുന്ന എം.എൽ.എയാണ് കോവൂർ കുഞ്ഞുമോൻ. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നേ എൽ.ഡി.എഫിൽ എടുക്കുമെന്ന പ്രതീക്ഷയിലാണ് ആർ.എസ്.പി ലെനിനിസ്റ്റ്. മാതൃസംഘടനയിലേക്ക് തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഇന്നലെ പറഞ്ഞിരുന്നു . മാതൃസംഘടനയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയും പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ പോലും എല്ലാ മേഖലകളിലും സംഘടന പ്രവർത്തനം ഇല്ലെന്ന് സി.പി.എം ശൂരനാട്, കുന്നത്തൂർ ഏരിയാ കമ്മറ്റികളുടെ റിപ്പോർട്ടും കോവൂർ കുഞ്ഞുമോൻ വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തെ ബാധിച്ചിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷമാണ് എൽ.ഡി.എഫ് വിപുലീകരിച്ചത് പുതിയതായി നാല് പാർട്ടികളെയാണ് എൽ.ഡി.എഫിൽ എടുത്തത് .

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Art

ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ പോലീസും

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍

Published

on

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍. പരിപാടിക്കിടയില്‍ പൊതുസ്ഥലത്ത് അനുവാദമില്ലാതെയാണ് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

പ്രദര്‍ശനത്തിന് വേണ്ടി ഉപയോഗിച്ച ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ചെടുത്തു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തി. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങളും ഉണ്ടായി.

എറണാകുളം ലോ കോളേജില്‍ പ്രദര്‍ശനത്തിനിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. പ്രദര്‍ശനം തടയുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളേജ് ജീവനക്കാര്‍ ഫ്യൂസ് ഊരി. കലാലയങ്ങളും പൊതുഇടങ്ങളും കേന്ദ്രീകരിച്ച് ഇനിയും പ്രദര്‍ശനങ്ങള്‍ തുടരാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. കരമനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവധ സംഘടനയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ഉണ്ടാകും.

Continue Reading

Culture

ബഗ്ദാദി പണ്ഡിതന്‍ രിഫാഈ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി

വളരെ പഴക്കം ചെന്ന ശജറയും സില്‍സിലയും നേരില്‍ കണ്ട അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു

Published

on

കോഴിക്കോട്: ബാഗ്ദാദിലെ പ്രശസ്ത മതപണ്ഡിതനും സൂഫി വര്യനുമായ സയ്യിദ് ശൈഖ് സബാഹുദ്ധീന്‍ അഹ്മദ് രിഫാഈ അല്‍ഹുസൈനി തന്റെ വംശ പരമ്പരയിലെ രിഫാഈ സയ്യിദ് കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഹിജ്‌റ 1218 ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കോഴിക്കോട് പാറപ്പള്ളിയിലും തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പഴയ ലക്കിടിയിലും എത്തുകയും ചെയ്ത സയ്യിദ് മുഹമ്മദ് രിഫാഈ അല്‍ഹുസൈനിയുടെ ഇപ്പോഴുള്ള സന്താന പരമ്പരയാണ് കേരളത്തിലെ രിഫാഈ സയ്യിദ് കുടുംബം. ഇവരുടെ വളരെ പഴക്കം ചെന്ന ശജറയും സില്‍സിലയും നേരില്‍ കണ്ട അദ്ദേഹം വളരെ സന്തോഷം പ്രകടിപ്പിച്ചു. രിഫാഈ സയ്യിദ് വംശത്തിന്റെ ശജറയും ഉപഹാരവും അദ്ദേഹം സ്വീകരിച്ചു.

രിഫാഈ കുടുംബത്തിലെ പ്രമുഖനായ എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോ തങ്ങള്‍ രിഫാഈ പൊതുപ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ സയ്യിദ് അബ്ദുല്‍ റഷീദ് തങ്ങള്‍ രിഫാഈ പട്ടാമ്പി, സയ്യിദ് അബ്ദുറസാഖ്തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം രിഫാഈ. സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം തങ്ങള്‍ രിഫാഈ എന്നിവര്‍ അദ്ദേഹത്തെ ആദരിച്ചു.

രിഫാഈ ഖബീലയുടെ ഉപഹാരം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ രിഫാഈയും മര്‍ഹൂം രിഫാഈ പി. പി തങ്ങള്‍ ഗ്രൂപ്പ് ഉപഹാരം സയ്യിദ് അബ്ദുറഷീദ് തങ്ങള്‍ രിഫാഈയും. രിഫാഈ ജോല്ലറി ഗ്രൂപ്പ് ഉപഹാരം സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ രിഫാഈയും നല്‍കി. സയ്യിദ് സബാഹുദ്ധീന്‍ രിഫാഈ തങ്ങളെ കുറിച്ചുള്ള അറബി കവിത സയ്യിദ് ഉബൈദ് ഫൈസി രിഫാഈ ആലപിച്ചു. സയ്യിദ് അബൂതാഹിര്‍ ലത്തീഫിരിഫാഈ. സയ്യിദ് സുഹൈല്‍ രിഫാഈ. സയ്യിദ് മഷ്ഹൂര്‍ രിഫാഈ. എന്നിവര്‍ പങ്കെടുത്തു

Continue Reading

Trending