മസ്​കത്ത്​: അബൂദബി ടിക്കറ്റിന്റെ ജനുവരി മാസത്തെ റാഫ്​ൾ നറുക്കെടുപ്പിൽ ഗ്രാൻറ്​ പ്രൈസായ 20 ദശലക്ഷം റിയാൽ (40 കോടിയോളം രൂപ) ഒമാനിൽ ബിസിനസ്​ ചെയ്യുന്ന മലയാളിക്ക്​. റുസ്​താഖിനടുത്ത്​ കഫ്​ജിയിൽ സൂപ്പർ മാർക്കറ്റ്​ നടത്തിവരുന്ന കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി എൻ.വി അബ്​ദുൽ സലാമാണ്​ ഭാഗ്യശാലി.

ഡിസംബർ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 323601 നമ്പർ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. കുറച്ച്​ സുഹൃത്തുക്കൾക്ക്​ ഒപ്പമാണ്​ ടിക്കറ്റെടുത്തത്​. സമ്മാനതുക അവരുമായി പങ്കുവെക്കും.

ഇത്​ അഞ്ചാം തവണയാണ്​ അബ്​ദുൽ സലാം ബിഗ്​ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്​. കഴിഞ്ഞ ആറ്​ വർഷമായി അബ്​ദുൽസലാം ഒമാനിലാണ്​.