മലപ്പുറം തിരുവാലിയിൽ ക്ഷേത്ര വെടിക്കെട്ടിനിടയിൽ അപകടം. കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു.

പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.