crime
വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ
കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.
വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന് കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്ജുന് അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.
ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്ജുന് രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്ജുന് ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്ജുന് കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.
പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.
മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india4 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
