Connect with us

kerala

സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍: ആഭ്യന്തര വകുപ്പിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു.

Published

on

സിപിഎം സംസ്ഥാന സമിതിയില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ പൊലീസില്‍ നിന്നുണ്ടായി. ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് എതിരായ പൊലീസ് നടപടിയും തിരിച്ചടിയായി. മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ഇതുലച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിക്ക് വേണ്ടിയെന്നും പൊലീസിന് ഗുണ്ടാ ബന്ധവും പലിശ, പണമിടപാടുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ഇടുക്കി, എറണകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ജില്ലാ കമ്മിറ്റികളില്‍ അടക്കം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അവഗണിക്കരുതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

india

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

Published

on

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്ചുത് ശങ്കർ, ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

kerala

കേരളത്തിൽ പ്രതിഭാശാലികളെ വളർത്തിയത് ചന്ദ്രിക: ഷാഫി പറമ്പിൽ എം.പി

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊയിലാണ്ടി മണ്ഡല തല ഉൽഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു

Published

on

കൊയിലാണ്ടി:കേരളത്തിൽ നിരവധി പ്രതിഭാശാലികളായ എഴുത്തുകാരെയും സാഹിത്യകാരൻമാരെയും വളർത്തുന്നതിൽ നിർണ്ണായക പങ്ക്വഹിച്ചത് ചന്ദ്രികയാണെന്നും കൃത്യമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ചന്ദ്രിക ഡ്രൈവ് സ്പെഷ്യൽ ക്യാമ്പയിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇൻചാർജ്ജ് ടി അഷ്റഫ്,ട്രഷറർ മoത്തിൽ അബ്ദുറഹ്മാൻ,മണ്ഡലം സിക്രട്ടറി പി.വി അഹമ്മദ് ചന്ദ്രിക കോഡിനേറ്റർ പി.കെ മുഹമ്മദലി ,കെ.കെ റിയാസ്,സിഫാദ് ഇല്ലത്ത് എന്നിവർ സംബന്ധിച്ചു

Continue Reading

Health

നിപ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേർക്ക് പനി, 63 പേർ ഹൈറിസ്‌കിൽ

ഹൈറിസ്‌കിൽ264 പേർ സമ്പർക്കപ്പട്ടികയിലെന്ന് ആരോഗ്യമന്ത്രി, ആന്റിബോഡി ഉടനെത്തിക്കും

Published

on

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 15കാരന്റെ നില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്ക് പനിയുള്ളതായും 63 പേരെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

246 പേർ സമ്പർക്കപ്പട്ടികയിലുള്ളതായാണ് മന്ത്രി അറിയിക്കുന്നത്. മോണോ ക്ലോണൽ ആന്റിബോഡി ഉടനെത്തിക്കും. നിപ ബാധിതനായ കുട്ടിയുടെ നില അതീവഗുരുതരമെന്ന് അറിയിച്ച മന്ത്രി കുട്ടി എത്തിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ആരെയും വിട്ടുപോകില്ലെന്നും കൂട്ടിച്ചേർത്തു.

സാമ്പിളുകൾ പരിശോധിക്കാൻ കോഴിക്കോട്ടെ ലാബ് കൂടാതെ പൂനെയിൽ നിന്ന് മൊബൈൽ ലാബുമെത്തും. പാണ്ടിക്കാട്ടെയും ആനക്കയത്തെയും മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൂർണമായും ഐസലേഷനിലുള്ള കുടുംബങ്ങൾക്ക് വളണ്ടിയർമാർ അവശ്യസാധനങ്ങൾ എത്തിച്ചു നൽകും.

പാണ്ടിക്കാട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, സത്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

Continue Reading

Trending