Film

നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി

By webdesk14

August 10, 2024

നടൻ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്ത് എത്തുന്നത്.

ഫ്‌ളവേഴ്‌സ് ടിവി സ്റ്റാർ മാജിക്കിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെയാണ്.