ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന വിജയ് കാന്ത് ഈ മാസം രണ്ടിനാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 24 നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയെയും കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ പ്രേമലതയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2005ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം സജീവ സിനിമാ അഭിനയത്തില്‍ നിന്നും വിജയകാന്ത് വിട്ടുനില്‍ക്കുകയാണ്. മൂന്ന് തവണ തമിഴ്!നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 201116ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമാണ് വിജയകാന്ത്.