Connect with us

india

ഡല്‍ഹി കലാപം; കുറ്റപത്രത്തില്‍ ആര്‍എസ്എസും

നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ ആര്‍എസ്എസും ഉള്‍പ്പെടുന്നു. അനുബന്ധ കുറ്റപത്രത്തിലാണ് ആര്‍എസ്എസിനെതിരേയും പരാമര്‍ശമുള്ളത്. ആര്‍എസ്എസ് സഹായം ലഭിച്ചെന്ന് ഒരു പ്രതിയുടെ മൊഴിയാണ് അന്വേഷണസംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്അപ്പ് ഗ്രൂപ്പായ ഖട്ടര്‍ ഹിന്ദു ഏകതാ മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്നതാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. അംഗങ്ങള്‍ സാമുദായിക അധിക്ഷേപം നടത്തിയതായും മുസ്ലിംങ്ങളെ ആക്രമിക്കുന്നതിനെ ക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സെപ്തംബര്‍ 26 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.

 

india

ജപ്പാനെ ഗോളില്‍ മുക്കി ഇന്ത്യ, എട്ട് ഗോളിന്റെ ഏകപക്ഷീയ വിജയം

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.

Published

on

ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ എട്ട് ഗോളുകള്‍ നേടി ജപ്പാനെ നിഷ്പ്രഭമാക്കി ഇന്ത്യ.ലോകകപ്പ് ഹോക്കിയുടെ 9-16 സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ന് ഇന്ത്യ ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

അഭിഷേക്, ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 2-1ന് വെയില്‍സ് വിജയം നേടി.

 

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്‍‍ചന്ദ്ര പാല്‍ ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

Published

on

ഉത്തര്‍പ്രദേശ്: ഗൊരഖ്പൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്‍‍ചന്ദ്ര പാല്‍ ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം.

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ശരദ്‍‍ചന്ദ്ര പാല്‍ രാജ്ഘട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. “ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു” എന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. പ്രതി കീഴടങ്ങിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നീലത്തിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുവരും താമസിച്ചിരുന്ന വീടിനുള്ളില്‍ നിന്നാണ് നീലത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.ചോദ്യം ചെയ്യലില്‍ ഭാര്യ നീലം തന്നേക്കാള്‍ 25 വയസ്സിന് താഴെയുള്ള ഒരാളുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്നെന്നും അതിനാലാണ് കൊല നടത്തിയതെന്നും ശരദ്‍‍ചന്ദ്ര പാല്‍ പറഞ്ഞു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും പ്രതി പറഞ്ഞു. കുട്ടികള്‍ വീട്ടിലില്ലാത്ത സമയത്ത് ഇരുവരും ഇക്കാര്യത്തെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും കുപിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

 

Continue Reading

india

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്

Published

on

ജനുവരി 30, 31 തീയ്യതികളില്‍ നടക്കുന്ന ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. മാസാവസാന ആയതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നവര്‍ ഈ ദിവസങ്ങള്‍ക്ക് മുമ്ബ് ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

Continue Reading

Trending