കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4650 രൂപയും പവന് 37,200 രൂപയുമാണ് വില.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കൂടിയിരുന്നു. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായിരുന്നു.