ചെന്നൈ: ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മുന്‍കാല നടി രംഭ മക്കളെ വിട്ടുകിട്ടുന്നതിന് വേണ്ടി കോടതിയില്‍. ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനൊപ്പം കാനഡയിലാണ് മക്കള്‍ കഴിയുന്നത്. നേരത്തെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഭ തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത സത്യമല്ലെന്നും താന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടിരുന്നോ എന്നുമായിരുന്നു മാസങ്ങള്‍ക്കുമുമ്പ് രംഭ ചോദിച്ചത്.

hqdefault

2010-ലാണ് രംഭ വിവാഹിതയായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.