തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത് ബിജെപി നേതാവ് കെ.സുരേന്ദ്രന് അത്ര പുതുമയൊന്നുമല്ല. സുരേന്ദ്രന്‍ ആരെയെങ്കിലും വിമര്‍ശിച്ച് പോസ്റ്റു ചെയ്യുന്ന മിക്കവയും അദ്ദേഹത്തെ തിരിച്ചടിക്കാറാണ് പതിവ്. ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ സുരേന്ദ്രനെ തിരിഞ്ഞുകുത്തിയത്.

b

തോമസ് ഐസക്കിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു തുടങ്ങുന്ന പോസ്റ്റിലാണ് സുരേന്ദ്രന് അമളി പറ്റിയത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുതല്‍ ബോളിവുഡ് താരം സണ്ണിലിയോണും ഷക്കീലയെയും വരെ ടാഗ് ചെയ്താണ് അദ്ദേഹം പോസ്റ്റിട്ടത്. സണ്ണി ലിയോണ്‍, ഷക്കീല, ബരാക് ഒബാമ, വ്‌ളാദിമിര്‍ പുടിന്‍, നവാസ് ഷെരീഫ്, അരവിന്ദ് കെജരിവാള്‍, മരിയ ഷെറാപോവ, സീതാറാം യെചൂരി, സച്ചിന്‍ ടെണ്ടൂല്‍ക്കര്‍, ഷക്കീല, സരിത, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള, വടുതല വത്സല ഉള്‍പ്പെടെ 15 പേര്‍ക്കായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ് ടാഗ് ചെയ്യപ്പെട്ടത്.

ac

ലോക നേതാക്കള്‍ വരെ ടാഗിങില്‍ ഇടം പിടിച്ചിട്ടും ബിജെപി നിരയില്‍ നിന്ന് ഒരു പ്രാദേശിക നേതാവ് പോലുമില്ലെന്നതാണ് രസകരം. ടാഗിങ് പട്ടികയില്‍ സണ്ണിലിയോണ്‍ ഇടം പിടിച്ചതിനെ പിന്‍പറ്റിയായിരുന്നു ട്രോളുകളില്‍ അധികവും. ‘ഉള്ളി സുര ഇനി മുതല്‍ സണ്ണി സുരയാണ് സണ്ണി സുര’ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഐസക്കിനെ വിമര്‍ശിക്കാന്‍ താന്‍ എന്തിനാ സണ്ണി ലിയോണിനെ ടാഗ് ചെയ്യുന്നത് എന്ന ചോദ്യവും ട്രോളന്മാര്‍ ചോദിക്കുന്നുണ്ട്. ടാഗിങ് ഓപ്ഷന്‍ കൃത്യമായി സെറ്റ് ചെയ്യാത്തതാണ് സുരേന്ദ്രന് എട്ടിന്റെ പണി കിട്ടാന്‍ കാരണമായത്. മുമ്പും ഇത്തരത്തില്‍ ടാഗ് ഓപ്ഷനിലെ പിഴവു കാരണം സുരേന്ദ്രന്‍ ട്രോളര്‍മാരുടെ ആക്രമണത്തിനിരയായിരുന്നു.
സുരേന്ദ്രനെതിരായ ചില ട്രോളുകള്‍:

15300609_1179223878799656_1821120343_n

a

aa

c

f

dd

g

i

e

സുരേന്ദ്രനെതിരെ മുമ്പ് കിട്ടിയ ചില പോസ്റ്റുകള്‍: 

ad

 

d