kerala
എഡിഎമ്മിന്റെ മരണം: കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.
വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനില്‍ നിന്നും മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയിരുന്നു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സംഭവത്തില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മൊഴി എ ഗീത രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് നല്കാന് എ ഗീത കൂടുതല്‍ സാവകാശം തേടിയതായാണ് വിവരം. നവീന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങള്‍ പരിശോധിക്കാനും മൊഴികള്‍ വിലയിരുത്താനുമുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നാണ് എ ഗീത ആവശ്യപ്പെട്ടിട്ടുള്ളത്.
kerala
ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍
ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.
kerala
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
kerala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

