Connect with us

News

ഒമ്പത് മണിക്കൂര്‍ റഷ്യയിലെ വിദൂര പട്ടണത്തില്‍, അനുഭവിച്ചത് ദുരിതം, ഒടുവില്‍ അവര്‍ പുറപ്പെട്ടു

വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്.

Published

on

ഒമ്പത് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവില്‍ റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി മറ്റൊരു വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ പകരം വിമാനത്തിലാണ് യാത്രക്കാരെ അമേരിക്കയിലെത്തിക്കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട സാങ്കേതിക തകരാര്‍ കാരണം റഷ്യന്‍ പട്ടണത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 216 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്. ഇതോടെ ഇവരുടെ കാര്യം ദുരിത പൂര്‍ണ്ണമായി. വിമാനം ഇറക്കിയ മഗദാന്‍ പ്രദേശത്ത് വലിയ ഹോട്ടലുകളൊന്നുമില്ലാത്തതിനാല്‍ പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ കേന്ദ്രങ്ങളിലാണ് യാത്രക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡോര്‍മറ്ററികളിലും സ്‌കൂളുകളിലും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളിലുമാണ് പ്രായമായവരും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ യാത്രാസംഘത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ലഗേജുകള്‍ വിമാനത്തില്‍ തന്നെയായതിനാല്‍ മരുന്നും മറ്റും ലഭ്യമാകാത്ത സാഹചര്യമാണ്.

വേനലിലും തണുപ്പ് കാലാവസ്ഥയായതും അതിനാവശ്യമായ വസ്ത്രങ്ങള്‍ യാത്രക്കാരില്‍ ഇല്ലാത്തതും പ്രതികൂലമാകുന്നുണ്ടെന്നാണ് വിവരം. ഭാഷ, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാര്‍ നേരിട്ടു. മഗദാനിലെ സാഹചര്യം വെല്ലുവിളിയായിരുന്നെന്നും കടുത്ത സൗകര്യക്കുറവ് നേരിട്ടെന്നും യാത്രക്കാര്‍ ആരോപിച്ചു.

News

മെസ്സിയുടെ ഇന്റര്‍ മയാമി ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലില്‍; അലെന്‍ഡെയുടെ ഹാട്രിക് ഷോ

ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.

Published

on

വാഷിങ്ടണ്‍: ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലിലേക്കുയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.

മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ടാഡിയോ അലെന്‍ഡെ മയാമിക്ക് ലീഡ് സമ്മാനിച്ചു. 23-ാം മിനിറ്റില്‍ ആല്‍ബയുടെ അസിസ്റ്റില്‍ നിന്നു അലെന്‍ഡെ രണ്ടാം ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ജസ്റ്റിന്‍ ഹാക്ക് ന്യൂയോര്‍ക്ക് സിറ്റിക്കായി തിരിച്ചടിച്ചെങ്കിലും അത് താല്‍ക്കാലികമായിരുന്നു.

രണ്ടാം പകുതിയില്‍ ഇന്റര്‍ മയാമി പൂര്‍ണരീതിയില്‍ കളി കൈയടക്കിച്ചു. 67-ാം മിനിറ്റ്: മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് മാറ്റിയോ സില്‍വെട്ടിയുടെ ഗോള്‍, 83-ാം മിനിറ്റ്: ആല്‍ബയുടെ അസിസ്റ്റില്‍ നിന്നുള്ള ടെലാസ്‌കോ സെഗോവിയയുടെ ഗോള്‍, 89-ാം മിനിറ്റ്: അലെന്‍ഡെയുടെ ഹാട്രിക് ഗോള്‍

ഗോള്‍ നേടാനാകാത്തതിനു പ്രതികൂലമായി, മെസ്സി ഒരു ചരിത്ര നേട്ടം നേടി. മത്സരത്തിലെ അസിസ്റ്റ് ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമായി അദ്ദേഹം ഉയര്‍ന്നു. ആ അസിസ്റ്റ് അദ്ദേഹത്തിന്റെ 450-ാമത്തേതായിരുന്നു.

വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ നടക്കുന്ന സാന്‍ ഡിയേഗോ എഫ്.സിവാന്‍കൂവര്‍ വൈറ്റ് കാപ്‌സ് മത്സരത്തിലെ വിജയികളെയാണ് ഇന്റര്‍ മയാമി എം.എല്‍.എസ് കപ്പ് ഫൈനലില്‍ നേരിടുക.

Continue Reading

india

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര്‍ കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.

നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.

കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

News

ഇന്തോനേഷ്യയില്‍ പ്രളയവും മണ്ണിടിച്ചിലും: 303 പേര്‍ മരിച്ചു

ദുരന്തത്തില്‍ 303 പേര്‍ മരിക്കുകയും 279 പേര്‍ കാണാതാകുകയും ചെയ്തു

Published

on

ജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചു. ദുരന്തത്തില്‍ 303 പേര്‍ മരിക്കുകയും 279 പേര്‍ കാണാതാകുകയും ചെയ്തു. 80,000-ത്തിലധികം ആളുകള്‍ ഭവനരഹിതരായി.

ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര മഴയാണ് പെയ്യുന്നത്. ഏറ്റവും രൂക്ഷമായി ബാധിച്ചത് സുമാത്ര ദ്വീപ് പ്രവിശ്യയാണ്. ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതോടെ ആശയവിനിമയവും അടിസ്ഥാന സൗകര്യങ്ങളും നിലംപൊത്തിയിട്ടുണ്ട്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ചില റോഡുകളില്‍ ഇപ്പോഴും തടസം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അവ നീക്കാന്‍ ശ്രമം ശക്തമാക്കി വരികയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.

വടക്കന്‍ സുമാത്ര തീരത്ത് രണ്ട് ദിവസം മുന്‍പ് 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയും വലിയ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്തു. വടക്കന്‍ സുമത്രയില്‍ മാത്രം 28 പേര്‍ ദുരന്തത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

Continue Reading

Trending