Connect with us

kerala

സര്‍വകാല റെക്കോഡിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത

Published

on

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സര്‍വകാല റെക്കോഡിലെത്തിയ വിലയില്‍ നിന്ന് പവന് 1,200 രൂപയോളം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന ഒരു പവന് സ്വര്‍ണത്തിന്റെ വില ഉച്ചയ്‌ക്കോടെ 93,160 രൂപയായി താഴ്ന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും 150 രൂപ കുറഞ്ഞ് 11,645 രൂപയായി. രാവിലെ 11,795 രൂപയായിരുന്നു ഗ്രാമിന്റെ നിരക്ക്.

ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത.്പവന് 2,400 രൂപയുടെയും ഗ്രാമിന് 300 രൂപയുടെയും കുതിപ്പ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തി പവന് 94,360 രൂപ. അതേസമയം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 3-ന് 86,560 രൂപ ആയിരുന്നു.

മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ വലിയ ഒഴുക്കും ചാഞ്ചാട്ടവും രേഖപ്പെടുത്തുന്നു. ഒക്ടോബര്‍ ഒന്നിന് പവന്‍ വില 87,000 രൂപയില്‍ തുടങ്ങിയെങ്കിലും അടുത്ത ദിവസങ്ങളിലുടനീളം നിരന്തരം ഉയര്‍ച്ചയും ഇടിവും പ്രകടമായി.

വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതും, ഡോളര്‍ വില കുതിച്ചുയര്‍ന്നതും, രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമായതും വില ഉയരാന്‍ കാരണമായി.

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending