india
യു.പിക്ക് പിന്നാലെ മഹാരാഷ്ട്രയിലും എന്‍.ഡി.എയില്‍ ഭിന്നത
അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.

മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.
എന്‍സിപിയുമായുള്ള സഖ്യത്തോടെ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്കെതിരെ തിരിഞ്ഞെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് വിവേകില്‍ പറയുന്നത്. പാര്‍ട്ടി സംഘ് അനുഭാവമുള്ള 200 ഓളം പേരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനത്തില്‍ അജിത് പവാറുമായുള്ള കൂട്ടുകെട്ട് ഭാവിയിലും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ മഹായൂതി സഖ്യം നേരിട്ട തിരിച്ചടിക്ക് ഇതും പ്രധാനകാരണമായെന്നും കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ-ശരദ് പവാര്‍-കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള മഹാവിഘാസ് അഘാഡി സഖ്യം 30 സീറ്റ് നേടിയപ്പോള്‍ ബിജെപി വിജയിച്ചത് വെറും 9 സീറ്റില്‍ മാത്രമായിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 7 സീറ്റിലും അജിത് പവാറിന്റെ എന്‍സിപി ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കുമെന്ന് ഇതിനകം മഹാവിഘാസ് അഘാഡി പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് അവര്‍ കടന്നെന്ന് സാരം. സീറ്റ് ചര്‍ച്ചകള്‍ ഉള്‍പ്പെടെ സഖ്യത്തിന് മുന്നില്‍ വലിയ കടമ്പകള്‍ ബാക്കിയുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വല്ല്യേട്ടന്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തിയുള്ള സഖ്യമാണ് തങ്ങളെന്ന പ്രതീതി ഉണ്ടാക്കുക കൂടിയാണ് സഖ്യം ചെയ്തത്.
അജിത് പവാറിനോടും എന്‍സിപിയോടുമുള്ള അയിത്തം ആദ്യമായല്ല ആര്‍എസ്എസ് പ്രകടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. എന്‍സിപി കൂട്ടുകെട്ടിനെ ‘രാഷ്ട്രീയ മണ്ടത്തരം’ എന്നായിരുന്നു ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ഷാര്‍ദ വിമര്‍ശിച്ചത്. എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്നും കടന്നാക്രമിക്കുകയുണ്ടായി. അന്ന് അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് ബിജെപി ലഘൂകരിക്കാന്‍ നോക്കിയെങ്കില്‍ ഇന്ന് ആര്‍എസ്എസ് വീണ്ടും നിലപാട് വ്യക്തമാക്കുമ്പോള്‍ അത് ഏക്നാഥ് ഷിന്‍ഡെയ്ക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പാണ് പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കെ.
അജിത് പവാര്‍ പക്ഷത്തെ തള്ളുന്ന വിവേകിലെ റിപ്പോര്‍ട്ട് പക്ഷെ പ്രത്യയശാസ്ത്രപരമായി ബിജെപിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയുമായുളള കൈകോര്‍ക്കലിനെ സ്വാഭാവികമെന്നാണ് വിലയിരുത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജെപി സഖ്യത്തിലേക്കുള്ള അജിത് പവാറിന്റെ പ്രവേശനത്തില്‍ തുടക്കം മുതല്‍ മുറുമുറുപ്പിലായിരുന്ന ഷിന്‍ഡെയ്ക്ക് ആശ്വാസമാണിത്. വിവേക് റിപ്പോര്‍ട്ട് ബിജെപിയെ പരുങ്ങലിലാക്കുമ്പോള്‍ ആയുധമാക്കുകയാണ് ഇന്ത്യ സഖ്യം. മഹായൂതി സഖ്യം അജിത് പവാറിനെ അകറ്റുന്നതിന്റെ ആദ്യലക്ഷണമാണ് വിവേകിലൂടെ പുറത്തുവന്നതെന്നും അജിത് പവാറിന് സഖ്യം വിടാനുള്ള സമയമായെന്ന് പറയാതെ പറയുകയാണെന്നുമാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം പ്രതികരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും മഹായുതി സഖ്യത്തിന് ശുഭസൂചനയായിരുന്നില്ല. സിറ്റിങ്ങ് സീറ്റുകളില്‍ പലതിലും പിന്നിലായിരുന്നു മഹായുതി സഖ്യം. എന്നിരുന്നാലും ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിലും വിലക്കയറ്റത്തിലും പകച്ചുനില്‍ക്കുന്ന ബിജെപിക്ക് മുന്നിലേക്കാണ് വിവേകിന്റെ റിപ്പോര്‍ട്ട് കൂടിയെത്തുന്നത്. അജിത് പക്ഷ എന്‍സിപി സഖ്യത്തെ തള്ളുമോ കൊള്ളുമോ ബിജെപിയെന്നതാണ് ശ്രദ്ധേയം. അതിന്ശേഷമുള്ള ആര്‍എസ്എസ് നിലപാടും നിര്‍ണായകമായിരിക്കും.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
india
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്