Connect with us

Business

സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടന്റ് കിംഗ് ആണോ? നോക്കാം ചില കാര്യങ്ങള്‍…

കൃത്യവും ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ആശയം ഇല്ലാതെ നമുക്ക് ആളുകളെ നമ്മളുടെ ബ്രാന്‍ഡിലേക്ക് അതുമല്ലെങ്കില്‍ വെബ്‌സൈറ്റിലേക്ക് ഇനി എന്തുമാകട്ടെ നമുക്ക് എത്തിക്കാന്‍ കഴിയില്ല.

Published

on

സാമൂഹ്യ മാധ്യമങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട ഒരു മേഖലയാണ് കണ്ടന്റ്. എല്ലാ കാലത്തെയും പോലെ ഒരു രാജാവ് തന്നെയാണ് കണ്ടന്റ്. കൃത്യവും ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ആശയം ഇല്ലാതെ നമുക്ക് ആളുകളെ നമ്മളുടെ ബ്രാന്‍ഡിലേക്ക് അതുമല്ലെങ്കില്‍ വെബ്‌സൈറ്റിലേക്ക് ഇനി എന്തുമാകട്ടെ നമുക്ക് എത്തിക്കാന്‍ കഴിയില്ല. കൃത്യമായ ആശയം ഉള്ള കാര്യങ്ങള്‍ക്ക് മാത്രമേ കൃത്യമായി ആളുകളെ എത്തിക്കാനും അതുവഴി എന്താണോ അവര്‍ ലക്ഷ്യം വെക്കുന്ന ഉദ്ദേശം അത് നിറവേറ്റാനും സാധിക്കുകയുള്ളൂ… ഇതില്‍ പ്രധാനപ്പെട്ട ചില പോയിന്റുകള്‍ നമുക്കൊന്നു നോക്കാം.

1. ആധികാരികത: നമ്മള്‍ പോസ്റ്റ് ചെയ്യുന്ന ഏതൊരു കാര്യവും വിശ്വസ്തത വളര്‍ത്തുന്നതും ആധികാരികത ഉള്ളതും ആയിരിക്കണം. ആളുകള്‍ക്ക് കൂടുതല്‍ വിശ്വാസയോഗ്യമായ ആളുകളെ പിടിച്ചിരുത്താന്‍ കഴിയുന്ന തരത്തില്‍ നമ്മള്‍ കണ്ടന്റുകള്‍ സൃഷ്ടിക്കണം. സ്വന്തമായ അഭിപ്രായങ്ങള്‍ പറയുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും പോലെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ആളുകള്‍ എത്തിക്കും.

2. കൃത്യത വേണം: നമ്മള്‍ ചെയ്യുന്ന കണ്ടെന്റുകള്‍ നമ്മുടെ വിശ്വാസത്തെ തകര്‍ക്കാത്തതും കൃത്യതയുള്ളതും ആയിരിക്കണം. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്ന കൃത്യതയില്ലാത്ത വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കുക.

3.അപ്‌ഡേഷന്‍: നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റ് ആയി കൊണ്ടിരിക്കുക. കാണുന്ന പ്രേക്ഷകരുടെ താല്പര്യവും നടക്കുന്ന ട്രെന്‍ഡും ഫോളോ ചെയ്ത് കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുക. ന്യൂസ് മറ്റു പരിപാടികള്‍ മേഖലയിലെ താല്‍പര്യങ്ങള്‍ എന്നിവയെല്ലാം ഇതിനായി പരിഗണിക്കാവുന്നതാണ്. പ്രേക്ഷകരുടെ താല്‍പര്യത്തിനനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ റീച്ച് ലഭ്യമാകാന്‍ ഇടയാകും.

4. ഇടപെടല്‍ ശക്തമാക്കുക : ഒരു ആശയം പങ്കുവെക്കുന്നത് മാത്രമല്ല ഒരു കണ്ടന്റ് ക്രിയേറ്റര്‍ ചെയ്യേണ്ടത്. ശേഷം പിന്നാലെ വരുന്ന ലൈക്ക് ഷെയര്‍ മെസ്സേജ് തുടങ്ങിയവ കൃത്യമായി ഫോളോ ചെയ്യേണ്ടതാണ്. പ്രേക്ഷകരുമായി സംവദിക്കാന്‍ അവര്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുകയും. ലൈവ് പോലുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സാധിക്കും.

5. കാണിക്കുന്ന രീതി: ചില കാര്യങ്ങള്‍ നമുക്ക് ആദ്യ കാഴ്ചയില്‍ തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് നമ്മള്‍ പറയാറില്ലേ… അതുപോലെതന്നെയാണ് കണ്ടന്റ് കാണിക്കുന്ന രീതി. അത് പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയില്‍ വേണം കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍. അതിനായി മികച്ച ഡിസൈനുകളും ഫോട്ടോഗ്രാഫുകളും, മികച്ച വീഡിയോ പ്രൊഡക്ഷനും എല്ലാം ഉപയോഗപ്പെടുത്താം.

6. സ്ഥിരത : പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏതൊരു കാര്യവും സ്ഥിരതയോടെ ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ നമ്മുടെ ആശയങ്ങള്‍ കൃത്യമായി ജനങ്ങളെ എത്തിക്കേണ്ടതുണ്ട്. ഇത് കൂടുതല്‍ അവര്‍ നമ്മളിലേക്ക് അടുപ്പിക്കാന്‍ സഹായിക്കും. സ്ഥിരത നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ നമ്മുടെ പ്രേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നേക്കാം.

8. വ്യക്തത: ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ക്ലാരിറ്റി ഉള്ളതായിരിക്കണം. എന്താണോ നമ്മള്‍ ഉദ്ദേശിച്ചത് അത് കൃത്യമായി ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ പറ്റണം. കൃത്യമായി മനസ്സിലാക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുകയും അവര്‍ തന്നെ പരസ്പരം അത് പങ്കുവയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇത് നമ്മുടെയൊക്കെ ബിസിനസിനെ വളര്‍ത്താനും കൂടുതല്‍ ശക്തിയുള്ളതാക്കാനും കഴിയും.

09. ലക്ഷ്യബോധം ഉണ്ടായിരിക്കണം: നമ്മള്‍ ആരെയാണോ ഒരു പോസ്റ്റ് വഴി ലക്ഷ്യം വെക്കുന്നത് അത് കൃത്യമായി നിറവേറ്റുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഓരോ ആശയവും. നമ്മള്‍ പങ്കുവെക്കുന്ന ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് കൃത്യമായി മനസ്സിലാക്കുകയും അതുവഴി ഒരു ആശയവിനിമയം നടക്കുകയും ചെയ്യണം.

10. ക്രീയേറ്റീവിറ്റി: നമ്മള്‍ എടുക്കുന്ന ആശയം വ്യത്യസ്തമായ ക്രിയേറ്റീവ് വഴികളിലൂടെ ആളുകളിലേക്ക് എത്തിക്കണം. കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് വൈറല്‍ ആവാനുള്ള സാധ്യത കൂടുകയും നമുക്ക് കൂടുതല്‍ അറിയിച്ചു ലഭ്യമാവുകയും ചെയ്യും. ഏതൊരു ആശയത്തിലും നമ്മുടെ വ്യക്തിമുദ്ര നമ്മുടെ കഴിവുകള്‍ പ്രകടമാവുകയും ചെയ്യണം.

11. സെര്‍ച്ച് എഞ്ചിന്‍ ഒപ്ടിമസാഷന്‍: നമ്മുടെ കാര്യങ്ങള്‍ ഏറ്റവും ആദ്യം വരിക എന്നത് നമ്മുടെ ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ സെര്‍ച്ച് എന്‍ജിന്‍സില്‍ നമ്മള്‍ കൂടുതല്‍ മുന്നേറേണ്ടതുണ്ട്. ഇതിനായി കൃത്യമായി വീടുകള്‍ #ടാഗുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുക. കൃത്യമായി ധാരണയോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നല്ല റിസള്‍ട്ട് ലഭ്യമാവുകയുള്ളൂ.

12. സ്റ്റോറിട്ടെലിങ് : ഒരു കണ്ടന്റ് പങ്കുവെക്കുന്നതിന് പല പല രീതികളുണ്ട് ഇതില്‍ തന്നെ വളരെ പ്രധാനപ്പെട്ടതും ആളുകളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്നതുമായ ഒന്നാണ് സ്റ്റോറി ടെല്ലിങ് മെത്തേഡ്. ഇത് കൂടുതല്‍ ആളുകളിലേക്ക് പെട്ടെന്ന് എത്താന്‍ സഹായിക്കുകയും ആളുകള്‍ക്ക് ഓര്‍മ്മിക്കാനും പങ്കുവെക്കാനും സഹായിക്കും.

13. ആളുകളെ എല്ലായ്‌പ്പോഴും മാനസികമായി കണക്ട് ചെയ്യുക: ആളുകളുടെ മാനസികമായുള്ള സന്തോഷ് സങ്കട വികാര ചിന്തകള്‍ കണക്ട് ചെയ്തുള്ള പോസ്റ്റുകള്‍ ചിലപ്പോള്‍ കൂടുതല്‍ ആളുകളെ സൃഷ്ടിച്ചേക്കാം. ഇത്തരത്തില്‍ ലഭ്യമാകുന്ന ആളുകള്‍ ഒരു സ്ഥിരതയോടെ നില്‍ക്കുന്നതും കാണാന്‍ കഴിയും.

14. മള്‍ട്ടിമീഡിയ : നേരത്തെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന രീതിയെ കുറിച്ച് നമ്മള്‍ പറഞ്ഞല്ലോ അതില്‍ തന്നെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മറ്റൊരു കാര്യമാണ് കൂടുതല്‍ മള്‍ട്ടിമീഡിയ കാര്യങ്ങള്‍ ഉപയോഗിക്കുക എന്നത്. ഇതിനായി ടെക്സ്റ്റുകള്‍ ഇമേജ് വീഡിയോ ഇന്‍ഫോഗ്ഗ്രാഫിക്‌സ് തുടങ്ങിയ കാര്യങ്ങള്‍ ഉപയോഗിക്കുകയും പുതിയ സാങ്കേതിക വിദ്യയുടെ പുത്തന്‍ കാര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക.

15. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍സ്: സമൂഹത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു കൃത്യമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു വിഭാഗം ആളുകളാണ് ഇവര്‍. ഇവര്‍ വഴി ഉണ്ടാക്കുന്ന ഇടപെടലുകളുടെ ഫലങ്ങള്‍ നമ്മള്‍ നിരന്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി കാണുന്നതാണ്. ഇത്തരത്തില്‍ നമ്മുടെ ആശയങ്ങള്‍ ഇവര്‍ വഴി ഷെയര്‍ ചെയ്യുന്നത് നമുക്ക് കൂടുതല്‍ റീച്ച് ലഭ്യമാക്കാന്‍ സഹായിച്ചേക്കാം. വലിയ ഒരു പ്രേക്ഷകരുടെ മുന്നിലേക്ക് നമ്മുടെ കാര്യങ്ങള്‍ എത്തുകയും മെച്ചപ്പെട്ട ഒരു രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.

16.ക്വാളിറ്റി കണ്ടന്റ് : ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ചില കണ്ടന്റ് ക്രിയേറ്റ്‌സ് അവരുടെ കോളിറ്റിയില്‍ കോംപ്രമൈസ് ചെയ്യുന്നത് നമ്മള്‍ നിരന്തരം കാണുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ചെയ്യുന്ന കണ്ടെന്റിന്റെ കോളിറ്റി ഒരിക്കലും കുറഞ്ഞു പോകരുത്. ഇത് ചിലപ്പോള്‍ നിങ്ങളുടെ പ്രേക്ഷകരുടെ കൊഴിഞ്ഞുപോക്കിന് കാരണമായേക്കാം. അതുകൊണ്ട് കൃത്യമായി ആശയങ്ങളുള്ള കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുക.

17. പ്രതികരണങ്ങള്‍ സ്വീകരിക്കുക : പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ നമ്മള്‍ എത്ര വലിയ കണ്ടന്റ് ഉണ്ടാക്കിയിട്ടും കാര്യമില്ല. അതുകൊണ്ട് പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങള്‍, മെസ്സേജുകള്‍ എന്നിവ കൃത്യമായി മാനിക്കുകയും വേണ്ട രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക. പ്രേക്ഷകരാണ് നമ്മുടെ എല്ലാമെന്ന് ഒന്നുകൂടി ഉണര്‍ത്തട്ടെ..

18.പ്ലാറ്റഫോംസ് : ഒരുപാട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് നമുക്കറിയാം. നമ്മള്‍ ഒരു ആശയം പങ്കുവെക്കുകയാണെങ്കില്‍ അത് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ സെറ്റ് ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ പെരുമാറേണ്ട രീതിയാവില്ല വെബ്‌സൈറ്റില്‍ പെരുമാറേണ്ടത്. പ്ലാറ്റ്‌ഫോമിന്റെ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നമ്മുടെ ആശയങ്ങളിലും വേണ്ട മാറ്റങ്ങള്‍ വരുത്തുക.

19. കാള്‍ ടു ആക്ഷന്‍ : നമ്മള്‍ ഒരു ബ്രാന്‍ഡ് അതുമല്ലെങ്കില്‍ ബിസിനസ് നടത്തുന്ന ഒരാളാണെങ്കില്‍ കഴിയുന്ന പരമാവധി ആളുകളില്‍ അതിലേക്ക് എത്തിക്കാനുള്ള കാള്‍ ടു ആക്ഷന്‍ പോലുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക. ഇത് അവരെ കൂടുതല്‍ നമ്മുടെ ബിസിനസ്സിലേക്ക് അടുപ്പിക്കും.

20. അനലിറ്റിക്‌സ് ആന്‍ഡ് ഇന്‍സൈറ്റ്‌സ് : കുറെ ആശയങ്ങള്‍ ഉണ്ടാക്കി വച്ചതുകൊണ്ട് മാത്രം കാര്യമായില്ല. അത് കൃത്യമായി വിലയിരുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. അതിനുവേണ്ടി പല ടൂളുകള്‍ നമുക്ക് ഉപയോഗിക്കാം. ഗൂഗിള്‍ അനലറ്റിക്‌സ്, മെറ്റ ബിസിനസ് സ്യൂട്ട് തുടങ്ങിയ ഒരുപാട് വഴികള്‍ ഇതിനായി ഉണ്ട്. ഇത്തരത്തിലുള്ള ടൂളുകള്‍ ഉപയോഗിച്ച് കൃത്യമായി വിലയിരുത്തേണ്ടത് നിര്‍ബന്ധമുള്ള കാര്യമാണ്.

21.പ്ലാന്‍ : ഒരുപാട് ആശയങ്ങള്‍ തോന്നിയ രീതിയില്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഒരു പ്ലാന്‍ വെച്ച് മുന്നോട്ട് നീങ്ങുന്നതാണ്. കൃത്യമായി പ്ലാന്‍ ചെയ്ത് ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാല്‍ വ്യക്തമായ ഒരു റിസള്‍ട്ട് ലഭിക്കാന്‍ ഇടയാകും. ഇതു കൂടുതല്‍ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് നമ്മുടെ ബ്രാന്‍ഡ് അതുമല്ലെങ്കില്‍ ബിസിനസിനെ വളര്‍ത്താന്‍ ഇടയാക്കും.

മാറിവരുന്ന കാലഘട്ടത്തില്‍ സാമൂഹ്യ മാധ്യമ വെബ്‌സൈറ്റ് ഉപയോഗം കൂടാന്‍ മാത്രമേ സാധ്യതയുള്ളൂ. നിര്‍മ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തില്‍ വ്യക്തതയുള്ള ആളുകളെ ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ക്ക് കൃത്യമായ സ്ഥാനമുണ്ട്. പ്രധാനമായും ആധികാരികത, കൃത്യത, വ്യക്തത, സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുക, പ്രേക്ഷകരെ ബഹുമാനിക്കുക, സ്ഥിരത തുടങ്ങി പ്രധാനപ്പെട്ട ചില പോയിന്റുകള്‍ നമ്മള്‍ പെട്ടെന്ന് കണക്കിലെടുത്താല്‍ കൂടുതല്‍ വിജയത്തിലേക്ക് എത്താന്‍ നമ്മളെ സഹായിക്കും. ഇതിനായി കൃത്യമായി പ്ലാന്‍ ഉണ്ടായിരിക്കുന്നതും നല്ലതാണ്.

കൃത്യമായ ആശയങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനും നിങ്ങളുടെ ബിസിനസ് ആശയ സമ്പുഷ്ടമാകട്ടെ എന്നും ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങള്‍ ആശംസിക്കുന്നു.

കൂടുതല്‍ ആശയങ്ങള്‍ക്ക് Best Digital Marketing Agency in Malappuram എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

വീണ്ടുമുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

400 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. 400 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനയുണ്ടായത്.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

Continue Reading

Business

ഉയരത്തിൽ തുടരുന്ന സ്വർണവില; വിപണിയിലെ ഇന്നത്തെ നിരക്ക്

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

ഈ മാസത്തിൻ്റെ ആരംഭത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

Continue Reading

Business

അനക്കമൊന്നും ഇല്ലല്ലോ… മൂന്നുദിവസമായി മാറ്റമില്ലാതെ സ്വര്‍ണവില

ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം.

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 742.40 രൂപയും, 10 ഗ്രാമിന് 928 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 92,800 രൂപയാണ്.

51,600 രൂപയിലാണ് സ്വര്‍ണം ഈ മാസം പ്രാദേശിക വിപണികളില്‍ തുടങ്ങിയത്. ഇതാണ് നിലവില്‍ 53,560 ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.

അതേസമയം ആഗോള വിപണികളിലെ തിരുത്തല്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. അതിനാല്‍ ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗുകള്‍ നടുത്തുക. ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണം സ്വന്തമാക്കാം.

Continue Reading

Trending