ബീജിങ്: ഫൗണ്ടന്‍ പേന ചൂണ്ടി വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തി എയര്‍ ചൈന വിമാനം വഴി തിരിച്ചുവിട്ട സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. ഷി എന്ന 41കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീജിങില്‍നിന്ന് ചാന്‍ഷയിലേക്ക് പോകുന്ന വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഇയാള്‍ ആയുധമെന്ന് തോന്നിക്കുന്ന വിധം ഫൗണ്ടന്‍ പേന പൈലറ്റിന്റെ കഴുത്തിനോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഹെനാന്‍ പ്രവിശ്യയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരും ജീവനക്കാരുമെല്ലാം സുരക്ഷിതരാണ്. ഷിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മനോരോഗിയാണെന്ന് മനസ്സിലായത്.