പ്രശസ്തരുടെ മരണവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന കാലമാണിത്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വാട്ട്‌സ്അപ്പും ഫേസ് ബുക്കും വഴി പ്രചരിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ബോളിവുഡ് നടി ഐശ്വര്യറോയ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നുള്ളത്. എന്നാല്‍ വാര്‍ത്ത തികച്ചും വ്യാജമായിരുന്നു.

അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് വാര്‍ത്ത പരക്കുന്നത്. ഏദില്‍ ഹേ മുഷ്‌കില്‍ ചിത്രത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് താരത്തെ ഇത്തരമൊരു പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. സംഭവം പുറത്തുവിടാതെ ബച്ചന്‍ കുടുംബം ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പറയുന്നു. എന്നാല്‍ സംഭവം സത്യമല്ലെന്നും ഐശ്വര്യ പൂര്‍ണ്ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് പുതിയ വിവരം.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ ഹേ മുഷ്‌കിലിലെ ഐശ്വര്യയുടെ വേഷം ചര്‍ച്ചയായിരുന്നു. രണ്‍വീറിനൊപ്പമുള്ള രംഗങ്ങളില്‍ നിന്ന് ബച്ചന്‍ തന്നെ ഐശ്വര്യയെ വിലക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.