ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയെ തൂക്കിലേറ്റണമെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി.നോട്ട് നിരോധനത്തിനു ശേഷമുള്ള മോദിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയായിരുന്നു ആന്റണി.

അദ്ദേഹം തൂക്കിലേറാന്‍ സന്നദ്ധനാണെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരു കാര്യമെ പറയാനുളളു. നോട്ടുനിരോധനം മൂലം കോടാനുകോടി ജനങ്ങളള്‍ക്കുണ്ടായ നഷ്ടത്തിനും ദുരിതത്തിനും തനിക്ക് തെറ്റുപറ്റിപോയെന്ന് പറയണമായിരുന്നു മോദിയെന്ന് ആന്റണി പറഞ്ഞു.

നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഇന്നും തുടരുകയാണ്. 50 ദിവസം കഴിഞ്ഞാല്‍ കഷ്ടപ്പാട് മാറുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റിക്കോളു എന്നാണ് പറഞ്ഞതും. ഇന്ത്യയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുളള നടപടി പ്രധാനമന്ത്രി സ്വീകരിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.