തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ ഗതാഗത വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.
തനിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.